Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഒറ്റുകാരെ...

ഒറ്റുകാരെ സ്വാതന്ത്ര്യസമരസേനാനികളായി ആദരിക്കേണ്ട ഗതികേടിലാണ് രാജ്യം -വി.ഡി. സതീശൻ

text_fields
bookmark_border
ഒറ്റുകാരെ സ്വാതന്ത്ര്യസമരസേനാനികളായി ആദരിക്കേണ്ട ഗതികേടിലാണ് രാജ്യം -വി.ഡി. സതീശൻ
cancel
വേങ്ങര: ഒറ്റുകാരെ സ്വാതന്ത്ര്യസമരസേനാനികളായി ആദരിക്കേണ്ട ഗതികേടിലാണ് രാജ്യം ഇന്നുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മലബാർ സമരനായകൻ നെല്ലിക്കുത്ത് ആലി മുസ്​ലിയാരുടെ 100ാം രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ശുഹൈബ് കൾചറൽ ഫോറം വേങ്ങരയിൽ സംഘടിപ്പിച്ച ചരിത്രസെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധിനിവേശത്തിനെതിരെ പോരാടിയവരെ വർഗീയവാദികളായി ചിത്രീകരിക്കുകയും അധിനിവേശക്കാരന്റെ ചെരിപ്പുനക്കി കാര്യങ്ങൾ നേടിയവരെ മഹത്ത്വവത്​കരിക്കുകയും ചെയ്യുന്നതാണ് പുതിയ ചരിത്രം. ഇത് ഫാഷിസ്റ്റ്​ രീതിയാണ്. ചരിത്രത്തെ വളച്ചൊടിക്കുകയും മാറ്റിയെഴുതുകയും ഇല്ലാതാക്കുകയും ചെയ്യുന്നതാണ് അവരുടെ ശൈലിയെന്നും രാജ്യം ഭരിക്കുന്നവർ ഇതുതന്നെയാണ് ചെയ്യുന്നതെന്നും നെഹ്റുവിനില്ലാത്ത പ്രാധാന്യം സവർക്കർക്ക് നൽകുന്നത് ഇതുകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ ഉമർ ചെരിപ്പൂർ അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈൻ രണ്ടത്താണി, ആര്യാടൻ ഷൗക്കത്ത്, എഴുത്തുകാരൻ പി. സുരേന്ദ്രൻ, എൻ.എസ്. അബ്ദുൽ ഹമീദ്​ എന്നിവർ വിവിധ വിഷയങ്ങളിൽ അവതരണം നടത്തി. കോൺഗ്രസ് ജില്ല അധ്യക്ഷൻ വി.എസ്. ജോയ് സംസാരിച്ചു. ആലി മുസ്​ലിയാരുടെ തട്ടകമായിരുന്ന തിരൂരങ്ങാടി പള്ളിയുടെ പ്രസിഡന്റ് എം.എൻ. കുഞ്ഞിമുഹമ്മദ് ഹാജി, ഖതീബ് അബ്ദുൽ ഖാദർ അഹ്സനി മമ്പീതി, ശുഹൈബിന്‍റെ പിതാവ്​ സി.പി. മുഹമ്മദ് എന്നിവരെ പ്രതിപക്ഷ നേതാവ് നേതാവ് പൊന്നാട അണിയിച്ചു. സജീവ് വള്ളക്കടവ് സ്വാഗതവും സിറാജ് അരീക്കൻ നന്ദിയും പറഞ്ഞു. പടം : mt vngr history: ശുഹൈബ് കൾചറൽ ഫോറം വേങ്ങരയിൽ സംഘടിപ്പിച്ച ചരിത്ര സെമിനാർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story