Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമകനെ കാത്തിരിക്കാതെ...

മകനെ കാത്തിരിക്കാതെ അമ്മയും യാത്രയായി

text_fields
bookmark_border
മകനെ കാത്തിരിക്കാതെ അമ്മയും യാത്രയായി
cancel
മകനെ കണ്ടെത്താനകാതെ അമ്മ യാത്രയായി മുതലമട: മകനെ ഒരുനോക്ക്​ കാണണമെന്ന ആഗ്രഹം ബാക്കിയാക്കി ആ അമ്മ യാത്രയായി. ചപ്പക്കാട് ആദിവാസി കോളനിയിൽ കാണാതായ യുവാക്കൾക്കായുള്ള തിരച്ചിൽ ഒരുവർഷം പിന്നിടുന്നതിനിടെ കാണാതായവരിൽ സാമുവൽ എന്ന സ്റ്റീഫന്‍റെ മാതാവ്​ പാപ്പാത്തിയാണ്​ (ആരോഗ്യ മേരി -55) വിടവാങ്ങിയത്. ചപ്പക്കാട് ആദിവാസി കോളനിയിൽ പരേതനായ ശബരിമുത്തുവിന്‍റെ ഭാര്യയായ പാപ്പാത്തി വെള്ളിയാഴ്ച പുലർച്ചയാണ് നിര്യാതയായത്. സാമുവലിന്‍റെ സഹോദരൻ ജോയിൽ രാജിനെ ആഗസ്റ്റ് 15ന് വീടിനകത്ത് ന്യുമോണിയ ബാധിച്ച്​ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞവർഷം ആഗസ്റ്റ് 30നാണ് സാമുവലും സുഹൃത്ത് മുരുകേശനെയും കാണാതായത്. മകനെ കാണാത്ത പ്രയാസത്തിൽ ജനുവരിയിൽ പിതാവ്​ ശബരിമുത്തുവും വിട വാങ്ങിയിരുന്നു. സാമുവലിന്‍റെ പിതാവും സഹോദരനും മാതാവും വിടവാങ്ങിയത് ചപ്പക്കാട് കോളനിവാസികളെ ദുഃഖത്തിലാഴ്ത്തി. നിലവിൽ 27കാരനായ ഇളയ മകൻ രാജു മാത്രമാണ് വീട്ടിലുള്ളത്. ആടുവളർത്തി ജീവിച്ച കുടുംബത്തിന്‍റെ അത്താണിയും​ കൂലിപ്പണിക്കാരുമായ മകനെ കാണാതായതോടെ കടുത്ത വിഷാദത്തിലായിരുന്നു പാപ്പാത്തിയെന്ന്​ ചപ്പക്കാട് കോളനിവാസികൾ പറഞ്ഞു. സാമുവലിനൊപ്പം കാണാതായ മുരുകേശൻ ആദിവാസി വിഭാഗക്കാരനാണ്​. ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും കേസിൽ തുമ്പ്​ കണ്ടെത്താനായിട്ടില്ല. അന്വേഷണത്തിനിടെ ആറുമാസങ്ങൾക്കു മുമ്പ് ചപ്പക്കാട് വനത്തിൽ ഒരുതലയോട്ടി കണ്ടെത്തിയിരുന്നു. എന്നാൽ, ഡി.എൻ.എ പരിശോധന ഫലം ഇനിയും എത്തിയില്ല. നീതിക്കായുള്ള കോളനിവാസികളുടെ പോരാട്ടം നിലവിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിലെത്തി. ഒരുവർഷമായും യുവാക്കളെ കണ്ടെത്താൻ സാധിക്കാത്തതിനാൽ സി.ബി.ഐ അന്വേഷണം വേണമെന്നാണ് നാട്ടുകാരും ബന്ധുക്കളും ആവശ്യപ്പെടുന്നത്. പാപ്പാത്തിയുടെ പിതാവ്​ ഉത്തിരിയം. മാതാവ്: സിലൈത്തമ്മ. സഹോദരങ്ങൾ: സവരിയാർ, സന്ധ്യാഗ്, മരിയപുഷ്പം, ദാവീദ് രാജ, എസ്തർറാനി, ആരോഗ്യദാസ്. PEW - KLGD പരേതയായ പാപ്പാത്തി കാണാതായ സാമുവൽ കാണാതായ മുരുകേശൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story