Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവയലുകളിൽ പുഴമീൻ ചാകര

വയലുകളിൽ പുഴമീൻ ചാകര

text_fields
bookmark_border
വയലുകളിൽ പുഴമീൻ ചാകര
cancel
പെരുമഴക്കാലത്തിന്‍റെ ബാക്കിപത്രമാണിത്​ ഒറ്റപ്പാലം: പെരുമഴക്കാലം സമ്മാനിച്ചത് ജീവസാന്നിധ്യമില്ലാതെ വരണ്ടുണങ്ങി കിടന്ന നെൽപ്പാടങ്ങളിൽ പുഴമീൻ ചാകര. തോട് കരകവിഞ്ഞൊഴുകിയ പാടശേഖരങ്ങളിൽ മുണ്ടകൻ കൃഷിയുടെ നിലമൊരുക്കലുകൾക്കിടയിലാണ് തകൃതിയായി മീൻ കൊയ്ത്തും നടക്കുന്നത്. ട്രാക്ടർ ഇറങ്ങി നിലമുഴുതുന്ന മേഖലയിലെ വിവിധ പാടശേഖരങ്ങളിൽ സംഘം ചേർന്നാണ് മീൻപിടിത്തം. ആഴ്ചകൾ മുമ്പ് പെയ്ത ശക്തമായ മഴയിൽ തോടും പാടവും ഒന്നായ നിലയിലായിരുന്നു. ഭാരതപ്പുഴ തോടുകളിലേക്ക് കവിഞ്ഞൊഴുകിയതോടെയാണ് മത്സ്യങ്ങളും നാട്ടിൻപുറങ്ങളിലെ വയലുകളിലെത്താൻ ഇടയായത്. മഴമാറി വെള്ളമൊഴിഞ്ഞെങ്കിലും പാടശേഖരണങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മത്സ്യങ്ങൾ അകപ്പെടുകയായിരുന്നു. ഇതിനിടയിലാണ് രണ്ടാം വിളക്ക് കൃഷിയൊരുക്കാനായി ട്രാക്ടർ ഇറങ്ങുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മീനുകൾ പുളക്കുന്നത് കണ്ട പ്രാദേശികരാണ് മത്സ്യക്കൊയ്ത്തിനായി സംഘം ചേർന്നിറങ്ങിയത്. അധ്വാനം പാഴായില്ലെന്ന് തിരിച്ചറിഞ്ഞ സംഘം ട്രാക്ടർ ഇറങ്ങുന്ന പാടങ്ങളിലെല്ലാം പരീക്ഷണം തുടരുന്നുണ്ട്. വലിയ ഇനം വാള ഉൾപ്പെടെയുള്ള മീനുകൾ ലഭിച്ചിട്ടുണ്ടെന്ന് പരിസരവാസികൾ സാക്ഷ്യപ്പെടുത്തുന്നു. pew_otp_ 1 ട്രാക്ടർ നിലമൊരുക്കുന്നവരോട് പ്രദേശത്തെ പാടശേഖരത്തിൽ നടക്കുന്ന മീൻപിടിത്തം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story