Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമഅ്ദനിയോടുള്ള...

മഅ്ദനിയോടുള്ള നീതിനിഷേധം ഇന്ത്യക്ക് അപമാനം -പി.ഡി.പി

text_fields
bookmark_border
മഅ്ദനിയോടുള്ള നീതിനിഷേധം ഇന്ത്യക്ക് അപമാനം -പി.ഡി.പി
cancel
പട്ടാമ്പി: രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അബ്ദുന്നാസിർ മഅ്ദനിക്കു നേരെ നടക്കുന്ന ക്രൂരമായ പൗരാവകാശ ലംഘനം ഉൾപ്പെടെ ഭരണഘടന സ്ഥാപനങ്ങളില്‍നിന്നുള്ള നീതിയുടെ ഇരട്ട മുഖം സ്വതന്ത്ര ഇന്ത്യക്ക് അപമാനമാണെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി പറഞ്ഞു. ബാംഗ്ലൂര്‍ കേസില്‍ പ്രതിചേര്‍ത്ത് മഅ്ദനിയെ അന്യായമായി അറസ്റ്റ് ചെയ്തതിന്‍റെ 12ാം വാര്‍ഷികത്തില്‍ 'നീതി പുലരണം, വിലങ്ങുകള്‍ അഴിയണം' മുദ്രാവാക്യത്തില്‍ പി.ഡി.പി ജില്ല കമ്മിറ്റി പട്ടാമ്പിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് സിയാവുദ്ദീൻ തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ കെ.കെ. ഷാഹുൽ ഹമീദ്, കോയാമു ഹാജി, ബഷീർ പട്ടാമ്പി, എ.വി. മുഹമ്മദ്‌ അലി, ഹിഷാം അലി, ഹുസൈൻ പട്ടാമ്പി, ഫൈസൽ, കാസിം എന്നിവർ സംസാരിച്ചു. ഫോട്ടോ pewptb 0179 പി.ഡി.പി ജില്ല കമ്മിറ്റി പട്ടാമ്പിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story