Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകർഷക ദിനത്തിൽ...

കർഷക ദിനത്തിൽ പ്രതിഷേധം

text_fields
bookmark_border
പാലക്കാട്​: അതിജീവന കർഷക സമിതിയുടെ നേതൃത്വത്തിൽ കർഷക ദിനം പ്രതിഷേധ ദിനമായി ആചരിച്ചു. പ്രതിഷേധ മാർച്ച്​ അഞ്ചുവിളക്ക് പരിസരത്തുനിന്ന് ആരംഭിച്ചു. പതിനഞ്ചോളം കർഷക സംഘടന പ്രവർത്തകർ മാർച്ചിന് നേതൃത്വം നൽകി. ജില്ല കർഷക സംരക്ഷണ സമിതി പ്രസിഡന്‍റ്​ അഡ്വ. തോമസ് കിഴക്കേക്കര ഉദ്​ഘാടനം ചെയ്തു. 'കിഫ' സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ സംസാരിച്ചു. കർഷക സംഘടന പ്രതിനിധികൾ സമ്മേളനത്തിന് അഭിവാദ്യം അർപ്പിച്ചു. ബഫർ സോൺ വനാതിർത്തിയിൽ നിർത്തുക, 2019ലെ മന്ത്രിസഭ തീരുമാനം പിൻവലിക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, നെല്ലിന്‍റെ താങ്ങുവില ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷക സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story