Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഓവർസിയർ ഒഴിവ്

ഓവർസിയർ ഒഴിവ്

text_fields
bookmark_border
ശ്രീകൃഷ്ണപുരം: കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ എം.ജി.എന്‍.ആര്‍.ജി.എസ് ഓവര്‍സിയറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്താൻ അപേക്ഷ ക്ഷണിച്ചു. മൂന്നുവര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമയോ അല്ലെങ്കില്‍ രണ്ടുവര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഡിപ്ലോമയോയാണ് യോഗ്യത. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം സെപ്റ്റംബർ മൂന്നിന് വൈകീട്ട് മൂന്നിന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകണമെന്ന്​ സെക്രട്ടറി അറിയിച്ചു. ക്ലർക്ക് നിയമനം ശ്രീകൃഷ്ണപുരം: കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ എല്‍.എസ്.ജി.ഡി ഓഫിസിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ക്ലര്‍ക്ക് നിയമനം നടത്താൻ പത്താം ക്ലാസ് പാസായ ഉദ്യാഗാർഥികളില്‍നിന്ന്​ അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം സെപ്റ്റംബർ മൂന്നിന് വൈകീട്ട് മൂന്നിന് മുമ്പ്​ ഗ്രാമപഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകണം. പ്രോജക്ട്​ അസിസ്റ്റന്റ് ഒഴിവ് ശ്രീകൃഷ്ണപുരം: കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്‍റിന്‍റെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്താൻ അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ആഗസ്റ്റ് 27ന് വൈകീട്ട് മൂന്നിന് മുമ്പ്​ ഗ്രാമപഞ്ചായത്ത് ഓഫിസിൽ അപേക്ഷിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story