Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:26 AM IST Updated On
date_range 17 Aug 2022 12:26 AM ISTനന്മയുടെ കൂട്ടായ്മ തുണ; അബ്ദുൽ സിനാന് ഇലക്ട്രിക് വീൽ ചെയറായി
text_fieldsbookmark_border
ഒറ്റപ്പാലം: ജന്മന ചലനശേഷിയില്ലാത്ത അബ്ദുൽ സിനാന് പരസഹായം ഇല്ലാതെ തന്നെ ഇനി സ്വന്തം വീൽചെയർ ഓടിച്ച് വിദ്യാലത്തിലെത്താം. ചുനങ്ങാട് എ.വി.എം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് സിനാൻ. വിദ്യാലയത്തിൽ ചക്രകസേര ഉപയോഗിച്ചാണ് ശുചിമുറിയിലും മറ്റും സിനാൻ സഞ്ചരിച്ചിരുന്നത്. ഇതിനായി സ്കൂൾ അധികൃതർ പ്രത്യേക റാമ്പ് തന്നെ നിർമിക്കുകയായിരുന്നു. എന്നാൽ, ചക്ര കസേര ചിലയിടത്ത് പൊക്കിവെക്കാൻ അധ്യാപകരുടെയും ഉന്തിക്കൊണ്ടുപോകാൻ സഹപാഠികളുടെയും സഹായം വേണ്ടിവരുന്നത് സിനാനെ വിഷമിപ്പിച്ചിരുന്നു. ഇലക്ട്രിക് വീൽചെയർ ലഭിച്ചാൽ പരസഹായമില്ലാതെ വീട്ടിൽനിന്ന് വിദ്യാലയത്തിലേക്കും തിരിച്ചും സുഗമമായി യാത്ര ചെയ്യാമെന്ന സിനാന്‍റെ ആഗ്രഹം 300 അംഗങ്ങളുള്ള ഒറ്റപ്പാലം വള്ളുവനാട് വാട്സ്ആപ് കൂട്ടായ്മ ഏറ്റെടുക്കുകയായിരുന്നു. അംഗങ്ങൾ സമ്മാനിച്ച 90,750 നൽകിയാണ് ഇലക്ട്രിക് വീൽ ചെയർ വാങ്ങിയത്. ചുനങ്ങാട് മാടത്തിങ്കൽ ഹസൻ-ഷാജിത ദമ്പതികളുടെ മകനാണ് ഈ 13കാരൻ. വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ സ്‍മാർട്ട് ബിൽഡേഴ്‌സ് ഉടമ കെ. മനോജ് കുമാറിൽനിന്ന് സിനാനും പിതാവ് ഹസനും ഉപകരണം ഏറ്റുവാങ്ങി. അമ്പലപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. ശശികുമാർ അധ്യക്ഷനായി. വള്ളുവനാട് വാട്സ്ആപ് കൂട്ടായ്മ അഡ്മിൻ ടി.പി. പ്രദീപ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സ്മിത, നഗരസഭ കൗൺസിലർ എം. ഗോപൻ എന്നിവർ സംസാരിച്ചു. pew_otp_ 4 ഒറ്റപ്പാലം വള്ളുവനാട് വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വാങ്ങിയ ഇലക്ട്രിക് വീൽചെയർ സിനാന് സമ്മാനിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
