Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:23 AM IST Updated On
date_range 17 Aug 2022 12:23 AM ISTനിസ്സാരപ്രശ്‌നങ്ങളുടെ പേരില്‍ വിവാഹബന്ധം വേര്‍പ്പെടുത്തുന്ന പ്രവണത കൂടുന്നു -വനിത കമീഷൻ
text_fieldsbookmark_border
പാലക്കാട്: നിസ്സാരപ്രശ്‌നങ്ങളുടെ പേരില്‍ വിവാഹബന്ധം വേര്‍പ്പെടുത്തുന്ന പ്രവണത കൂടുതലാണെന്നും ഇത് വളര്‍ന്നുവരുന്ന തലമുറയെയും സമൂഹത്തെയും ബാധിക്കുന്നുണ്ടെന്നും വനിത കമീഷന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിലാണ് വനിത കമീഷന്‍ അംഗം ഷിജി ശിവജി ഇക്കാര്യം വെളിപ്പെടുത്തിയത്. ദാമ്പത്യതകർച്ചയുമായും ഗാർഹിക പീഡനവുമായും ബന്ധപ്പെട്ട് കമീഷൻ മുമ്പാകെയെത്തുന്ന പരാതികൾ കൂടിവരുകയാണ്. പരസ്പരം അംഗീകരിച്ചും സഹകരിച്ചും കുടുംബബന്ധങ്ങളെ മുന്നോട്ടു കൊണ്ടുപോകണമെന്നും അവർ പറഞ്ഞു. ചൊവ്വാഴ്ച നടന്ന അദാലത്തിൽ 30 കേസ് പരിഗണിച്ചു. ഇതില്‍ അഞ്ചെണ്ണം തീര്‍പ്പായി. നാലു കേസില്‍ പൊലീസ് റിപ്പോര്‍ട്ട് തേടി. മൂന്നെണ്ണം കൗണ്‍സലിങ്ങിന് വിട്ടു. 18 കേസ് അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. കമീഷന്‍ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, അഭിഭാഷകരായ സി. ഷീബ, സി. രമിക, കൗണ്‍സലര്‍മാരായ പി. ബിന്ധ്യ, പി.എം. ഷീജ, എസ്.ഐ കെ. ശാന്തകുമാരി, സി.പി.ഒ ഡി. മായ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു. p3 vanitha കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമീഷന്‍ അദാലത്ത് യുവജന കമീഷന്‍ അദാലത്ത്: 16 പരാതി തീര്‍പ്പാക്കി പാലക്കാട്: സംസ്ഥാന യുവജന കമീഷന്‍ ജില്ല അദാലത്തില്‍ 20 കേസ് പരിഗണിച്ചു. 16 കേസ് തീര്‍പ്പാക്കി. നാലെണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതുതായി 10 പരാതി ലഭിച്ചു. ഗവ. പ്രസിലേക്കുള്ള ബൈന്‍ഡര്‍ ഗ്രേഡ് II തസ്തികയിലേക്ക് ബൈട്രാന്‍സ്ഫര്‍ വഴിയും പി.എസ്.സി നിയമനത്തിലും നിലവിലെ അനുപാതം ഭേദഗതി വരുത്തണമെന്ന പരാതിയില്‍ അനുഭാവപൂര്‍ണ നടപടി സ്വീകരിച്ച് ഭേദഗതി ദ്രുതഗതിയിലാക്കണമെന്ന് യുവജന കമീഷന്‍ ആവശ്യപ്പെട്ടു. വിഷയം സ്‌പെഷല്‍ റൂള്‍ ഭേദഗതി സംബന്ധിച്ച മീറ്റിങ്ങില്‍ അജണ്ടയായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിനുവേണ്ടി ഹാജരായ പ്രതിനിധി അറിയിച്ചു. മലയാളം കോപ്പി ഹോള്‍ഡര്‍ തസ്തികയിലേക്കുള്ള നിയമനത്തിന് അടിയന്തരമായി സ്‌പെഷല്‍ റൂള്‍ രൂപവത്കരിക്കാനും കമീഷന്‍ ശിപാര്‍ശ നല്‍കി. ചെയര്‍പേഴ്‌സൻ ഡോ. ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ കമീഷന്‍ അംഗങ്ങളായ അഡ്വ. ടി. മഹേഷ്, പി.കെ. മുബഷീര്‍, കമീഷന്‍ സെക്രട്ടറി ഡാര്‍ളി ജോസഫ്, അണ്ടര്‍ സെക്രട്ടറി സി. അജിത് കുമാര്‍, സംസ്ഥാന കോഓഡിനേറ്റര്‍ എം. രണ്‍ദീഷ്, അസി. പി. അഭിഷേക് എന്നിവര്‍ പങ്കെടുത്തു. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ അടച്ചു പാലക്കാട്: കനത്ത മഴമൂലം തുറന്ന ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ മഴ മാറിയതിനെത്തുടര്‍ന്ന് ആഗസ്റ്റ് 14ന് അടച്ചതായി ജില്ല ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ആലത്തൂര്‍, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലായാണ് ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story