Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:13 AM IST Updated On
date_range 17 Aug 2022 12:13 AM ISTവീടിന്‍റെ അകത്തളങ്ങൾ സമൂഹത്തിനെതിരായ ഗൂഢാലോചന കേന്ദ്രങ്ങൾ -വി.കെ. ശ്രീരാമൻ
text_fieldsbookmark_border
പത്തിരിപ്പാല: മതിലുകളാണ് എല്ലാ മലയാളികളുടെയും ആഡംബര വസ്തുവെന്നും മതിലുകൾക്കുള്ളിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന മലയാളികളുടെ വീടിന്റെ അകത്തളങ്ങൾ സമൂഹത്തിനെതിരായ ഗൂഢാലോചനയുടെ കേന്ദ്രങ്ങളായിട്ടാണ് തനിക്ക് തോന്നുന്നതെന്നും സിനിമ നടൻ വി.കെ. ശ്രീരാമൻ. നഗരിപുറം എ.വി. ശശി എഴുതിയ 'ഭസ്മാസുരൻ' പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ. പ്രേംകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മണ്ണൂർ രാജകുമാരനുണ്ണി, വി.കെ. സത്യകുമാർ, ഡോക്ടർ സതീദേവി, എ.വി. ശശി, കെ. ജയാനന്ദൻ, വി.പി. മനോജ്, പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. നഗരിപുറം ശശിയെക്കുറിച്ച് ഡോക്യുമെന്‍ററി പ്രദർശനവും ഉണ്ടായി. ചിത്രം - PEW PTPL 3 എഴുത്തുകാരൻ എ.വി. ശശി എഴുതിയ 'ഭസ്മാസുരൻ' പുസ്തക പ്രകാശനം സിനിമ നടൻ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
