Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമധുവിന്‍റെ അമ്മയെ...

മധുവിന്‍റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസ്​: ഷിഫാന്‍റെ ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
മണ്ണാർക്കാട്: മധു കൊലപാതക കേസുമായി ബന്ധപ്പെട്ട്​ ​ മധുവിന്‍റെ മാതാവ്​ മല്ലിയെ ഭീഷണിപ്പെടുത്തിയതിന്​ അറസ്റ്റിലായ ഷിഫാന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. വള്ളിയമ്മാൾ ഗുരുകുലവുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന പ്രദേശവാസിയായ അബ്ബാസ്​ ഇയാളുടെ പൗത്രനായ ഷിഫാനുമായി ചേർന്ന്​ മല്ലിയെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കേസിൽ ഷിഫാനെ അറസ്റ്റ് ചെയ്യുകയും തുടർന്ന്​ നടത്തിയ പരിശോധനയിൽ വള്ളിയമ്മാൾ ഗുരുകുലത്തിൽനിന്ന്​ 36 ലക്ഷം രൂപ കണ്ടെത്തുകയും ചെയ്​തിരുന്നു. മണ്ണാർക്കാട് ജില്ല സ്​പെഷൽ കോടതി ജഡ്ജി കെ.എം. രതീഷ് കുമാറാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. മധു കൊലപാതക കേസിൽ സാക്ഷികൾ കൂറ് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്ന്​ കോടതി പറഞ്ഞു. പത്ത്​ ദിവസത്തിന്​ ശേഷം ഇതേ കോടതിയെയോ ഹൈ​കോടതിയെയോ ജാമ്യത്തിനായി സമീപിക്കാമെന്നും കോടതി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story