Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകൗതുകമുണർത്തി...

കൗതുകമുണർത്തി ഗാന്ധിചരിതം പാവക്കൂത്ത്

text_fields
bookmark_border
കൗതുകമുണർത്തി ഗാന്ധിചരിതം പാവക്കൂത്ത്
cancel
പട്ടാമ്പി: ഗാന്ധിചരിതം പാവക്കൂത്തിലൂടെ തിരശ്ശീലയിൽ തെളിഞ്ഞപ്പോൾ കുട്ടികളിൽ കൗതുകവും ആഹ്ലാദവും. സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായാണ് നരിപ്പറമ്പ് ഗവ. യു.പി സ്കൂൾ സാമൂഹിക ശാസ്ത്ര ക്ലബ്​ പുതുമയേറിയ പരിപാടിക്ക് വേദിയൊരുക്കിയത്. ദേശീയ പുരസ്കാര ജേതാവായ രാമചന്ദ്ര പുലവരും സംഘവും നടത്തിയ പാവക്കൂത്ത് കുട്ടികൾക്ക് അത്ഭുതവും ആവേശവുമായി. ഉദ്ഘാടനച്ചടങ്ങിൽ വാർഡ് മെംബർ അബ്ബാസ് അധ്യക്ഷനായി. പ്രധാനാധ്യാപകൻ എം.കെ. ഏലിയാസ് രാമചന്ദ്ര പുലവരെ പൊന്നാടയണിയിച്ചു. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എ.കെ. മുഹമ്മദ്‌കുട്ടി, ബി.പി.സി വി.പി. മനോജ്, വി.എം. പുരുഷോത്തമൻ, വി.ടി. ബിജു, എം.പി. സുരേഷ്, സി. പ്രദീപ് എന്നിവർ സംസാരിച്ചു. ഫോട്ടോ pewptb 00122 നരിപ്പറമ്പ് ഗവ. യു.പി. സ്കൂളിൽ രാമചന്ദ്ര പുലവരും സംഘവും പാവക്കൂത്ത് അവതരിപ്പിക്കുന്നു pewptb 00123 ഗാന്ധിചരിതം പാവക്കുത്തിലൂടെ തിരശ്ശീലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story