Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ്വാതന്ത്ര്യ ദിനത്തിൽ...

സ്വാതന്ത്ര്യ ദിനത്തിൽ ഫ്രീഡം സ്‌ട്രീറ്റുമായി ഡി.വൈ.എഫ്​.ഐ

text_fields
bookmark_border
പാലക്കാട്​: ആഗസ്‌റ്റ്​ 15ന്‌ 'എന്‍റെ ഇന്ത്യ, എവിടെ ജോലി? എവിടെ ജനാധിപത്യം? മതനിരപേക്ഷതയുടെ കാവലാളാവുക' മുദ്രാവാക്യമുയർത്തി കോട്ടമൈതാനത്ത് 'ഫ്രീഡം സ്‌ട്രീറ്റ്' യുവജന റാലി സംഘടിപ്പിക്കുമെന്ന്​ ഡി.വൈ.എഫ്‌.ഐ ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന്​ വിക്ടോറിയ കോളജ് പരിസരത്തുനിന്ന്​ റാലി ആരംഭിക്കും. ജില്ലയിലെ 16 ബ്ലോക്ക് കമ്മിറ്റികളിൽനിന്നായി 50,000 യുവജനങ്ങൾ പ​ങ്കെടുക്കും. തുടർന്ന് കോട്ടമൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്‌ഘാടനം ചെയ്യും. ഡി.വൈ.എഫ്‌.ഐ കേന്ദ്ര കമ്മിറ്റി അംഗം ഡോ. ചിന്ത ജെറോം സംസാരിക്കും. വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടറി കെ.സി. റിയാസുദ്ദീൻ, പ്രസിഡൻറ്​ ആർ. ജയദേവൻ, ട്രഷറർ അഡ്വ. എം. രൺദീഷ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story