Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:13 AM IST Updated On
date_range 13 Aug 2022 12:13 AM ISTആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് ജില്ലയില്‍
text_fieldsbookmark_border
പാലക്കാട്: ജില്ലയില്‍ നിർമാണം പൂര്‍ത്തീകരിച്ച വിവിധ ആരോഗ്യ സ്ഥാപനങ്ങളുടെ ഉദ്ഘാടനം ശനിയാഴ്ച ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. രാവിലെ ഒമ്പതിന് തിരുമിറ്റക്കോട് പ്രാഥമികാരോഗ്യ കേന്ദ്രം, 10.30ന് ഷൊര്‍ണൂര്‍ ഐക്കണ്‍സ്, ഉച്ചക്ക് 12ന് പാലക്കാട് ഗവ. വനിത-ശിശു ആശുപത്രി ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഉച്ചക്ക് 12.15ന് പാലക്കാട് ജില്ല ആശുപത്രി എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ചക്ക് 12.30ന് വിവിധ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനായി നിർവഹിക്കും. ഉച്ചക്കുശേഷം മൂന്നിന് മലമ്പുഴ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം നടക്കും. വൈകീട്ട് നാലിന് കഞ്ചിക്കോട് അഹല്യ എസ്.ഒ.എസ് മോഡല്‍ ഹോം സന്ദര്‍ശിക്കും. വൈകീട്ട് 5.30ന് താലൂക്ക് ആശുപത്രി ആലത്തൂര്‍ (ഡയാലിസിസ് യൂനിറ്റ് ആന്‍ഡ് ഇ.സി.ആര്‍.പി. 2 പീഡിയാട്രിക് ഐ.സി.യു) ഉദ്ഘാടനവും നിര്‍വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story