Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയാചന സമരം

യാചന സമരം

text_fields
bookmark_border
പാലക്കാട്: നഗര റോഡുകളുടെ മോശം അവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്​ നഗരസഭയിൽ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നടത്തി. നഗരസഭ ചെയർപേഴ്സനെ ഉപരോധിച്ച പ്രവർത്തകരെ തുടർന്ന്​ പൊലീസ്​ അറസ്റ്റ്‌ ചെയ്തു നീക്കി. നഗരത്തിലെ 14 റോഡുകൾ തകർന്നിരിക്കുകയാണെന്ന്​ പ്രതിഷേധക്കാർ പറഞ്ഞു. മഴക്കാലത്ത്​ ചളിക്കുളം ആകുന്ന റോഡുകൾ അപകടക്കെണിയാണ്. റോഡിലെ കുഴികളുടെ ചിത്രം നിറഞ്ഞ വസ്ത്രം അണിഞ്ഞാണ് യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്‍റ്‌ സദാം ഹുസൈൻ ഉപരോധത്തിന്​ എത്തിയത്. ജില്ല സെക്രട്ടറി സി. നിഖിൽ, ജില്ല നിർവാഹക സമിതി അംഗം ബുഷറ, മണ്ഡലം പ്രസിഡന്‍റുമാരായ അരുൺ പ്രസാദ്, ടിന്‍റു രവി, നവാസ് മാങ്കാവ്, അഖിലേഷ് അയ്യർ, അഷറഫ്, ഇക്ബാൽ, ഷെരീഫ്, പ്രസീദ് എന്നിവർ നേതൃത്വം നൽകി. pew pkd1 നഗര റോഡുകളുടെ മോശം അവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട്​ യൂത്ത്​ കോൺഗ്രസ്​ നഗരസഭ ചെയർപേഴ്​സനെ ഉപരോധിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story