Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകളിസ്ഥലം വേണം;...

കളിസ്ഥലം വേണം; കൂപ്പണുമായി നാട്​

text_fields
bookmark_border
ഒറ്റപ്പാലം: തലമുറകൾ കളിച്ചുവളർന്ന സ്വകാര്യമൈതാനം കൈവിട്ട് പോകുന്ന സാഹചര്യത്തിൽ ഏറ്റെടുത്ത് പൊതുകളിസ്ഥലമാക്കാനുള്ള ലക്ഷ്യവുമായി നാട്ടുകാർ രംഗത്ത്. സെന്‍റിന് ലക്ഷം രൂപ പ്രകാരം ഒരു ഏക്കർ വരുന്ന മൈതാനത്തിന് 1.10 കോടി രൂപ സ്വരൂപിക്കാനുള്ള നീക്കത്തിന് ചുക്കാൻ പിടിക്കുന്നത് ചുനങ്ങാട്ടെ ഷൂട്ടേഴ്​സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബാണ്. ഫണ്ട് സ്വരൂപിക്കുന്നതിന്‍റെ ഭാഗമായ കൂപ്പൺ വിതരണോദ്‌ഘാടനം വെള്ളിയാഴ്ച വൈകീട്ട്​ നാലിന് മുൻ ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റൻ ഐ.എം. വിജയൻ നിർവഹിക്കുമെന്ന് ക്ലബ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുരുക്കുംപറ്റയിലെ മോഡേൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പി. മമ്മിക്കുട്ടി എം.എൽ.എ, സൽമാൻ കുറ്റിക്കോട് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. നാട്ടുകാർ ഉടമകളാകുന്ന കളിസ്ഥലത്ത് സ്പോർട്സ് കോംപ്ലക്സും ലക്ഷ്യമിടുന്നുണ്ട്. ഫുട്ബാൾ, ക്രിക്കറ്റ്, ടെന്നിസ്, ബാഡ്മിന്‍റൺ, ജിംനേഷ്യം തുടങ്ങിയ കായികപ്രവർത്തനങ്ങൾക്ക് പുറമെ കായിക പരിശീലനകേന്ദ്രവും സജ്ജീകരിക്കും. ഇതിന്​ 2.50 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 1000 രൂപ വിലയുള്ള 25,000 കൂപ്പണുകളാണ് വിതരണം നടത്തുക. 10 ലക്ഷം രൂപ ഇതിനകം സംഭാവനയായി ലഭിച്ചെന്ന് ഭാരവാഹികൾ പറഞ്ഞു. നവംബർ ഒന്നിന് നറുക്കെടുപ്പ് നടത്തും. സ്ഥലം രജിസ്റ്റർ ചെയ്ത് കിട്ടുന്ന മുറക്ക് നിർമാണപ്രവൃത്തികൾ ആരംഭിക്കും. ഒരു വർഷത്തിനകം സ്വപ്‍ന പദ്ധതി യാഥാർഥ്യമാക്കാനാണ് തീരുമാനമെന്നും സംഘാടകസമിതി ചെയർമാൻ കെ. രാമദാസ്, കൺവീനർ സി.കെ. അബ്ബാസ്, രാംകുമാർ, യു. രാജഗോപാലൻ, ജ്യോതി തേക്കിൻകാട്ടിൽ, ടി.പി. പ്രദീപ്കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story