Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:09 AM IST Updated On
date_range 11 Aug 2022 12:09 AM ISTഅന്തിമ ഉത്തരവുകൾ സബ് കലക്ടർ വിതരണം ചെയ്തു
text_fieldsbookmark_border
ഒറ്റപ്പാലം: ഫയൽ തീർപ്പാക്കൽ യജ്ഞ പരിപാടിയുടെ ഭാഗമായി ജനന-മരണ രജിസ്‌ട്രേഷനുള്ള അനുമതിയുമായി ബന്ധപ്പെട്ട ഫയലുകളിൽ പുറപ്പെടുവിച്ച . യജ്ഞ പരിപാടിയുടെ ഭാഗമായി കലക്ടറുടെ കാര്യാലയത്തിലെ 1728 ഫയലുകൾ തീർപ്പാക്കുന്നത് പൂർത്തിയായി. 11,151 ഫയലുകളാണ് തീർപ്പാക്കാനുള്ളത്. 2010 മുതൽ ഇതുവരെയുള്ള ഫയലുകളാണ് തീർപ്പാക്കിയത്. 2022 ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയാണ് ഫയൽ തീർപ്പാക്കൽ യജ്ഞം സംഘടിപ്പിക്കുന്നത്. ദ്രുതഗതിയിൽ ഫയൽ തീർപ്പാക്കുന്നതിന്‍റെ ഭാഗമായി സബ് ഡിവിഷൻ പരിധിയിലെ റവന്യൂ ഓഫിസുകളിൽ അദാലത്തുകൾ തുടരുന്നതായും സബ് കലക്ടർ ഡി. ധർമലശ്രീ അറിയിച്ചു. PEW_OTP_ 2 ജനന-മരണ രജിസ്‌ട്രേഷനുള്ള അനുമതിയുമായി ബന്ധപ്പെട്ട ഫയലുകളിൽ പുറപ്പെടുവിച്ച അന്തിമ ഉത്തരവുകൾ സബ് കലക്ടർ ഡി. ധർമലശ്രീ വിതരണം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
