Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:27 AM IST Updated On
date_range 10 Aug 2022 12:27 AM ISTവ്യാപാരി ദിനാചരണം
text_fieldsbookmark_border
പട്ടാമ്പി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടാമ്പി യൂനിറ്റ് നേതൃത്വത്തിൽ വ്യാപാരിദിനം ആഘോഷിച്ചു. യൂനിറ്റ് പ്രസിഡന്റ് എം. സിദ്ദീഖ് പതാക ഉയർത്തി. തുടർന്ന് മേലേ പട്ടാമ്പിയിൽ ധർണ നടത്തി. പട്ടാമ്പി മണ്ഡലം വൈസ് പ്രസിഡന്‍റ് ഇ.പി. അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. എം. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കെ.പി.എ റസാഖ് മുഖ്യപ്രഭാഷണം നടത്തി. ഏകോപന സമിതി നേതാക്കളായ പി.പി. സെയ്തലവി, എം. ഷെരീഫ്, ആർ. സന്തോഷ്, വി. സുജീഷ്, യൂത്ത് വിങ് പ്രസിഡന്റ് കെ. ഷറഫുദ്ദീൻ, ജനറൽ സെക്രട്ടറി കെ. സനൂപ്, ട്രഷറർ പി. നൗഫൽ, ഹനീഫ എന്നിവർ സംബന്ധിച്ചു. യൂനിറ്റ് ജനറൽ സെക്രട്ടറി വി. അബ്ദുൽ സലീം സ്വാഗതം പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രി, കേന്ദ്ര ധനകാര്യമന്ത്രി, മുഖ്യമന്ത്രി, ധനമന്ത്രി എന്നിവർക്ക് ഇ-മെയിൽ വഴി നിവേദനം സമർപ്പിച്ചു. ഫോട്ടോ pewptb 096 വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടാമ്പി യൂനിറ്റ് നേതൃത്വത്തിൽ ധർണ നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
