Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:15 AM IST Updated On
date_range 10 Aug 2022 12:15 AM ISTകപ്ലിപ്പാറയിൽ വിദേശ മദ്യഷോപ് വരുന്നതിൽ പ്രതിഷേധം
text_fieldsbookmark_border
മുണ്ടൂർ: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിനടുത്ത് കപ്ലിപ്പാറയിൽ കൺസ്യൂമർ ഫെഡിന്‍റെ വിദേശ മദ്യഷോപ് തുടങ്ങാനുള്ള നീക്കത്തിൽ പ്രതിഷേധം. നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുണ്ടൂർ ജനകീയസമിതി അധികൃതർക്ക് പരാതി നൽകി. കലക്ടർ, എക്സൈസ് ഡെപ്യൂട്ടി കമീഷണർ, കൺസ്യൂമർ ഫെഡ് മാനേജിങ് ഡയറക്ടർ എന്നിവർക്കാണ് പരാതി നൽകിയത്. ദേശീയപാതയിലെ കപ്ലിപ്പാറ ബസ് സ്റ്റോപ്പിന് സമീപം കപ്ലിപ്പാറ-പാലക്കീഴ് റോഡരികിലെ കെട്ടിടത്തിലാണ് വിദേശ മദ്യഷോപ് ആരംഭിക്കാൻ നീക്കം തുടങ്ങിയിട്ടുള്ളത്. പാലക്കീഴ് ഭഗവതിക്ഷേത്രത്തിലേക്ക് വരുന്നവരും പാലക്കീഴ്, മീനങ്ങാട്, കുറുക്കംപൊറ്റ, കുമ്മങ്കോട്, കണക്കുപറമ്പ് പ്രദേശങ്ങളിലെ വിദ്യാർഥികളടക്കമുള്ളവർ ബസ് കാത്തുനിൽക്കുന്നതുമായ കപ്ലിപ്പാറയിൽ മദ്യഷോപ് തുടങ്ങരുതെന്നാണ് ജനകീയസമിതി ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പരിസരവാസികൾ ഒപ്പിട്ട നിവേദനം മുമ്പ് അധികൃതർക്ക് സമർപ്പിച്ചിരുന്നു. ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായ വിദേശ മദ്യഷോപ് ആരംഭിക്കുന്നതിനെതിരെ ശക്തമായ സമരപരിപാടി തുടങ്ങാനുള്ള ആലോചനയിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story