Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമണ്ണാർക്കാട്ടെ ജനസേവന...

മണ്ണാർക്കാട്ടെ ജനസേവന കേന്ദ്രം ഇന്ന്​ തുറക്കും

text_fields
bookmark_border
മണ്ണാർക്കാട്: നഗരസഭയിൽ ഒരുക്കിയ ജനസേവന കേന്ദ്രത്തിന്‍റെ ഉദ്​ഘാടനം ബുധനാഴ്ച രാവിലെ 10.30ന്​ നടക്കും. വിവിധ ആവശ്യങ്ങൾക്ക് ഒന്നാം നിലയിലേക്ക് കയറിയെത്തേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാൻ 34 ലക്ഷം മുടക്കിയാണ് നഗരസഭയിൽ സംവിധാനം ഒരുക്കിയതെന്ന് ഭരണസമിതി അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജനസേവന കേന്ദ്രത്തിൽ പത്തോളം സേവനങ്ങൾ ലഭിക്കും. പൂർണമായും ശീതീകരിച്ച കേന്ദ്രത്തിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ചെയർമാൻ സി. മുഹമ്മദ് ബഷീർ പറഞ്ഞു. കേന്ദ്രത്തിന്‍റെ ഉദ്​ഘാടനം അഡ്വ. എൻ. ഷംസുദ്ദീൻ നിർവഹിക്കും. മണ്ണാർക്കാട് നഗരത്തിൽ വർധിച്ചുവരുന്ന തെരുവുനായ്ക്കളുടെ ശല്യത്തിന് പരിഹാരമായി ജില്ല പഞ്ചായത്തുമായി ബന്ധപ്പെട്ട് വന്ധീകരണം നടപ്പാക്കുമെന്നും ഇതിനായി പ്രത്യേകം സംഘത്തെ അടുത്ത ദിവസംതന്നെ മണ്ണാർക്കാട് എത്തിക്കുമെന്നും ചെയർമാൻ പറഞ്ഞു. വാർത്തസമ്മേളനത്തിൽ വൈസ് ചെയർപേഴ്സൻ പ്രസീത, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ. ബാലകൃഷ്ണൻ, ഷഫീഖ് റഹ്മാൻ, ഹംസ കുറുവണ്ണ, മാസിത സത്താർ എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story