Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:23 AM IST Updated On
date_range 9 Aug 2022 12:23 AM ISTയൂത്ത് കോൺഗ്രസ് എക്സലൻസിയ
text_fieldsbookmark_border
മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എക്സലന്‍സിയ സംസ്ഥാന യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ മുന്‍ എം.എല്‍.എ കെ.എസ്. ശബരീനാഥൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് ഗിരീഷ് ഗുപ്ത അധ‍്യക്ഷത വഹിച്ചു. ഡോ. തോമസ് ജോർജ് കരിയര്‍ ഗൈഡന്‍സ് ആൻഡ് മോട്ടിവേഷനല്‍ ക്ലാസെടുത്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികള്‍ക്കുള്ള അനുമോദനം, കാര്‍ഷിക-കലാ-കായിക-സാമൂഹിക- സാംസ്കാരിക മേഖലകളിൽ നാടിന്റെ അഭിമാനമായി മാറിയ പ്രതിഭകള്‍ക്കുള്ള ആദരം, പഠനോപകരണ വിതരണം, ബ്രയ്ന്‍ ബാറ്റില്‍ ക്വിസ് മത്സരം എന്നിവ നടത്തി. ബ്രയ്ന്‍ ബാറ്റിൽ ക്വിസ് മത്സരത്തില്‍ അഖില കൃഷ്ണ, മുഹമ്മദ് ആഷിക്ക്, സി.എസ്. നന്ദന എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. പി. അഹമ്മദ് അഷ്റഫ്, വി.വി. ഷൗക്കത്തലി, കെ.എസ്. ജയഘോഷ്, വിനോദ് ചെറാട്, നൗഫല്‍ തങ്ങള്‍, സി.പി. മുഹമ്മദലി, കെ.പി. ജഹീഫ്, കുരിക്കള്‍ സെയ്ത്, വിജയരാഘവന്‍, നൗഷാദ് ചേലഞ്ചേരി, സഹീല്‍ തെങ്കര, ഹാാരിസ് തത്തേങ്ങലം, ഷെഫിലാസ് ചേറുംകുളം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story