Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:13 AM IST Updated On
date_range 8 Aug 2022 12:13 AM ISTദേശീയപാതയിൽ നടുവൊടിക്കുന്ന ചതിക്കുഴികൾ
text_fieldsbookmark_border
കല്ലടിക്കോട്: പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ തുപ്പനാട് പ്രദേശത്തെ അപകടക്കുഴികൾ ഇനിയും നികത്തിയില്ല. തുപ്പനാട് പാലത്തിനും പനയമ്പാടത്തിനും ഇടയിലെ പ്രധാന വളവിലാണ് ദേശീയപാതക്ക് ഇരുവശങ്ങളിലും വൻ കുഴികളുള്ളത്. രണ്ടുവർഷം മുമ്പ് ഈ ഭാഗത്ത് രൂപപ്പെട്ട കുഴി രണ്ടുതവണ അടച്ചെങ്കിലും മഴ പെയ്തതോടെ വീണ്ടും കുഴിയാവുകയായിരുന്നു. രണ്ടുമാസം മുമ്പ് നാട്ടുകാരുടെ പരാതി പ്രകാരം മെറ്റലും സിമൻറും ഉപയോഗിച്ച് അടച്ച കുഴി വീണ്ടും പൊളിഞ്ഞു. കുഴികളിൽ ഇരുചക്രവാഹനങ്ങളും മറ്റും നിത്യേന അപകടത്തിൽപ്പെടുന്നത് പതിവാണ്. കഴിഞ്ഞദിവസം രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് ഒമ്പതുപേർക്ക് പരിക്കേറ്റതും ഇതേ സ്ഥലത്താണ്. അപരിചിതരും ഇരുചക്രവാഹനം ഓടിക്കുന്നവരുമാണ് മഴ പെയ്താൽ വെള്ളം നിറയുന്ന കുഴി ശ്രദ്ധിക്കപ്പെടാതെ അപകടത്തിൽപ്പെടുന്നത്. ഞായറാഴ്ച രാവിലെ ചിലയിടങ്ങളിൽ മെറ്റൽ ഇട്ടെങ്കിലും വൻ കുഴികൾ അതേപടി ശേഷിക്കുകയാണ്. അപകടാവസ്ഥ ഒഴിവാക്കാൻ സത്വര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, പാലക്കാട് - കോഴിക്കോട് ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി തുപ്പനാട് പാലത്തിന്‍റെ അവസാനഘട്ട പ്രവർത്തനങ്ങളും അനുബന്ധ പാതയും നവീകരണവും പൂർത്തിയായാൽ മാത്രമേ പ്രദേശത്തെ റോഡിന്‍റെ പുനർനിർമാണം പൂർത്തിയാക്കാനാവൂവെന്ന നിലപാടിലാണ് കരാറുകാർ. പടം) KL KD Thuppanad ദേശീയപാത തുപ്പനാട് ഭാഗത്തെ കുഴികളിലൊന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
