Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകെ.എസ്.ഇ.ബി ജീവനക്കാർ...

കെ.എസ്.ഇ.ബി ജീവനക്കാർ ഇന്ന് ജോലി ബഹിഷ്കരിക്കും

text_fields
bookmark_border
പാലക്കാട്/പട്ടാമ്പി: വൈദ്യുതി നിയമഭേദഗതി ബിൽ തിങ്കളാഴ്ച പാർലമൻെറിൽ അവതരിപ്പക്കുന്നതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച കെ.എസ്.ഇ.ബി ജീവനക്കാർ ജോലി ബഹിഷ്​കരിക്കുമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ല സെക്രട്ടറി ഷമീം നാട്യമംഗലം പറഞ്ഞു. നാഷനൽ കോഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ്​ എൻജിനീയേഴ്സ് കേരള ഘടകവും പ്രതിഷേധത്തിൽ പങ്കുചേരും. പട്ടാമ്പി ഡിവിഷന്​ കീഴിലെ 13 സെക്ഷൻ ഓഫിസുകൾക്കുമുന്നിലും തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ അഞ്ചുവരെ ജീവനക്കാരും ഓഫിസർമാരും തൊഴിൽ ബഹിഷ്കരിച്ച് പ്രതിഷേധിക്കും. പെൻഷൻകാരും കരാർ ജീവനക്കാരും കോൺട്രാക്ടർമാരും വയർമെൻ അസോസിയേഷനും ബഹുജന സംഘടന പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കുചേരും. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട്​ വരാത്തവിധം പ്രതിഷേധ സമരം സംഘടിപ്പിക്കാനാണ് സംയുക്ത സമരസമിതി തീരുമാനിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story