Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:11 AM IST Updated On
date_range 8 Aug 2022 12:11 AM ISTരണ്ട് പതിറ്റാണ്ടിന്റെ മധുര സ്മരണകളുമായി വിദ്യാലയമുറ്റത്ത്
text_fieldsbookmark_border
രണ്ടു പതിറ്റാണ്ടിന്‍റെ ഓർമകളുമായി വിദ്യാലയ മുറ്റത്ത് പട്ടാമ്പി: രണ്ടു പതിറ്റാണ്ടിന്‍റെ മധുരസ്മരണകളുമായി വിദ്യാലയ മുറ്റത്ത് വീണ്ടും അവർ ഒത്തുകൂടി. കരിങ്ങനാട് സലഫിയ്യ അറബിക് കോളജിലെ 1997 -2002 പ്രിലിമിനറി -അഫ്ദലുൽ ഉലമ ബിരുദ ബാച്ചിലെ വിദ്യാർഥികളും അധ്യാപകരുമാണ് വീണ്ടും സംഗമിച്ചത്. ആദരവ്, വിദ്യാലയ സ്മരണ, കൾച്ചറൽ പ്രോഗ്രാം തുടങ്ങിയ പരിപാടികൾ സംഗമത്തിന്‍റെ ഭാഗമായി നടന്നു. സീനിയർ അധ്യാപകൻ ഇ. മുഹമ്മദ് കുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. കെ. താഹിറ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എ.കെ. ഈസ മദനി, സെക്രട്ടറി എൻ. ഹംസ സുല്ലമി, മുൻകാല അധ്യാപകരായ എ.കെ.എം ഹദ്യത്തുല്ല, ഇ. മുഹമ്മദ് സലീം, പി. അബ്ദുൽ നാസിർ, ഡോ. പി. അബ്ദു, കെ.വി. മുഹമ്മദലി, എ. വിജയകുമാർ, പി.പി. അബ്ദുല്ല, വി.പി. സൈനുദ്ദീൻ, എ.കെ. അഷ്റഫ് എന്നിവർ സംസാരിച്ചു. എം. നഫീസ, പി.പി. റംല, സാജിദ, കെ.ടി. ബുഷ്റ, സി. ലൈല, ഇ.വി. ഷെമീറ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ:pewptb 0074 കരിങ്ങനാട് സലഫിയ്യ കോളജിലെ 1997 -2002 ബാച്ച് വിദ്യാർഥികളും പൂർവകാല അധ്യാപകരും ഒത്തുചേർന്നപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
