Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചോർന്നൊലിക്കുന്ന...

ചോർന്നൊലിക്കുന്ന വീട്ടിൽ ദുരിതംപേറി കുടുംബം

text_fields
bookmark_border
ചോർന്നൊലിക്കുന്ന വീട്ടിൽ ദുരിതംപേറി കുടുംബം
cancel
പത്തിരിപ്പാല: ചിതലരിച്ചും മഴവെള്ളം വീണും നിലംപൊത്താറായ മൺകൂരയിൽ നിർധന കുടുംബത്തിന്റെ ദുരിത ജീവിതം. ലക്കിടി പേരൂർ പഞ്ചായത്തിലെ ആറാം വാർഡിൽ അകലൂർ ചീനിക്കോട് പുത്തൻ വളപ്പിൽ പ്രമീളകുമാരിയും 82കാരിയായ അമ്മ കമലാക്ഷിയുമാണ് ഭീതിയോടെ ഇതിനകത്ത് കഴിയുന്നത്. 50 വർഷം മുമ്പ്​ അനുവദിച്ച വീടാണിത്. മൺചുമരെല്ലാം മഴനനഞ്ഞ്​ ഇടിഞ്ഞിട്ടുണ്ട്. ചുമർ വിണ്ടുകീറിയതോടെ മേൽക്കൂരയും ഇളകി. വീടിനകത്തേക്ക്​ മഴവെള്ളം വരുന്നുണ്ട്​. വെള്ളം തടുക്കാനായി വീട്ടിനകത്ത് നിരവധി പാത്രങ്ങൾ നിരത്തിവെച്ചിരിക്കുകയാണ്​. അടുക്കളയും കോലായിയും വെള്ളം കാരണം നശിച്ച അവസ്ഥയിലാണ്. ഏതുസമയവും വീട് നിലംപൊത്തുമെന്ന ഭീതിയിലായതിനാൽ രോഗിയായ അമ്മ കമലാക്ഷിയെ ഇവിടെനിന്ന്​ മകളുടെ വീട്ടിൽ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. 60കാരിയായ പ്രമീള കുമാരിക്ക് അസുഖം മൂലം കൂലിപ്പണിക്ക് പോകാൻപോലും കഴിയാത്ത അവസ്ഥയാണ്. സർക്കാറിൽനിന്ന് ഒരു ആനുകൂല്യവും വീടിനായി ലഭിച്ചിട്ടില്ല. ലൈഫ്​ പദ്ധതിയിൽ ഇവർ വീടിന് അപേക്ഷിച്ചിട്ടില്ലെന്നാണ് വിവരം. എന്തു ചെയ്യണമെന്നറിയില്ലെന്നാണ് വീട്ടമ്മ പറയുന്നത്. അർഹതപ്പെട്ട ഇവർക്ക് വീട് അനുവദിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നാണ്​ നാട്ടുകാരുടെ ആവശ്യം. പഞ്ചായത്തിൽനിന്ന്​ കിട്ടുന്ന പെൻഷൻ മാത്രമാണ് ഏക വരുമാനം. അന്തിയുറങ്ങാൻ താൽക്കാലികമായി പ്ലാസ്റ്റിക് കവർ ഇട്ടെങ്കിലും സഹായിക്കാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. അർഹതപ്പെട്ട ഈ കുടുംബത്തിന് വീടനുവദിച്ച് നൽകാൻ ഗ്രാമപഞ്ചായത്ത് ഇടപെടണമെന്ന് ദലിത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ പി.പി. പഞ്ചാലി ആവശ്യപ്പെട്ടു. PEW PTPL 1 തകർച്ച ഭീഷണിയിലായ ചോർന്നൊലിക്കുന്ന അകലൂർ ചീനിക്കോട് പ്രമീളകുമാരിയുടെ വീട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story