Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightശ്രീശങ്കറിന്‍റെ...

ശ്രീശങ്കറിന്‍റെ വെള്ളിനേട്ടത്തിൽ നാട്ടിലും വീട്ടിലും ആഘോഷം

text_fields
bookmark_border
* പിതാവും മുൻ അത്​ലറ്റുമായ എസ്. മുരളി ശ്രീശങ്കറിനോടൊപ്പം ബർമിങ്​ഹാമിലാണ്​ പാലക്കാട്​: കോമൺവെൽത്ത് ഗെയിംസിലെ ശ്രീശങ്കറിന്‍റെ വെള്ളിനേട്ടത്തോടെ നാട്ടിലും വീട്ടിലും ഉത്സവപ്രതീതി. പാലക്കാട്​ യാക്കരയിലെ വീട്ടുകാർ ശ്രീശങ്കറിന്‍റെ നേട്ടം ആഘോഷിക്കുകയാണ്​. അമ്മയും ബന്ധുക്കളുമെല്ലാം മത്സരം കാണാൻ ഒത്തുകൂടിയിരുന്നു. ബർമിങ്​ഹാമിൽ ശ്രീശങ്കർ ചാടിയത് ഇന്ത്യൻ സമയം രാത്രി 1.45നായിരുന്നു. രാത്രി ഉറക്കമെഴിച്ച് അമ്മയും ബന്ധുക്കളും ടി.വിക്ക് മുന്നിലിരുന്നു. മുൻ അത്​ലറ്റ് കൂടിയായ ശ്രീശങ്കറിന്റെ അമ്മ ഇ.എസ്. ബിജിമോൾക്ക്​ ആത്മവിശ്വാസമുണ്ടായിരുന്നു. ശ്രീയുടെ ഊഴമായതോടെ ഒരോ മുഖത്തും ആകാംക്ഷയും ആശങ്കയും മിന്നിമറഞ്ഞു. അഞ്ചാം അവസരത്തിലായിരുന്നു ശ്രീശങ്കറിന്‍റെ വെള്ളിത്തിളക്കമുള്ള ചാട്ടം. അതോടെ വീട്​ ഉത്സവപ്രതീതിലേക്കുണർന്നു. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷം. മകന്‍റെ നേട്ടം അത്രമേൽ അഭിമാനം നൽകുന്നതാണെന്ന്​ അമ്മ ബിജിമോൾ 'മാധ്യമ'ത്തോട് പറഞ്ഞു. അടുത്ത ഒളിമ്പിക്‌സിൽ നേട്ടം ഉറപ്പാണ്​. ലോങ്​ ജംപിൽ രാജ്യത്തിനായി മകൻ ഇനിയും ധാരാളം മെഡലുകൾ കൊണ്ടുവരുമെന്നും ബിജിമോൾ പറഞ്ഞു. പിതാവും മുൻ അത്​ലറ്റുമായ എസ്. മുരളി ശ്രീശങ്കറിന്‍റെ പ്രകടനം നേരിട്ട് കാണാനായി ബർമിങ്​ഹാമിലേക്ക്​ കൂടെ പോയതാണ്​. കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം കുറിച്ചാണ്​ ശ്രീശങ്കറിന്‍റെ വെള്ളിനേട്ടം. 8.08 മീറ്റർ ചാടിയാണ് വെള്ളി സ്വന്തമാക്കിയത്. ലോങ്​ജംപില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമാണ് ശ്രീശങ്കർ. സ്വർണനേട്ടമെന്ന ചരിത്രത്തിനും ശ്രീശങ്കറിനും ഇടയിൽ വിലങ്ങുതടിയായത് സെന്‍റീമീറ്ററിന്‍റെ നൂറിലൊരംശം മാത്രം. നിലവില്‍ പുരുഷ ലോങ്​ജംപില്‍ ദേശീയ റെക്കോഡുകാരന്‍ കൂടിയാണ് ശ്രീശങ്കര്‍. പട്യാല ഫെഡറേഷൻ കപ്പ് സീനിയർ അത്​ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വന്തം റെക്കോഡ് തിരുത്തി 8.26 മീറ്റർ ചാടിയാണ് ശ്രീശങ്കർ ഒളിമ്പിക്സിന് യോഗ്യത നേടിയത്. പക്ഷേ, ആ മികവ് ഒളിമ്പിക്‌സ് വേദിയിൽ കാട്ടാനായില്ല. മത്സര സമ്മർദമായിരുന്നു ഇതിന് കാരണമെന്നായിരുന്നു വിലയിരുത്തൽ. അതിനാൽ കോമൺവെൽത്തിലെ ജയം അനിവാര്യമായിരുന്നു. ഏഷ്യൻ ജൂനിയർ അത്​ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ശ്രീശങ്കർ ദേശീയതലത്തിൽ നിരവധി മെഡലുകളും സ്വന്തമാക്കി. താരത്തിന്‍റെ പരിശീലനത്തിനുവേണ്ടി അച്ഛനെയും അമ്മയെയും പോലെ നാട്ടുകാരും സൗകര്യം ഒരുക്കാൻ സന്നദ്ധരായിരുന്നു. ഇതൊന്നും വെറുതെയാകില്ലെന്ന് പറയുക കൂടിയാണ് ശ്രീശങ്കർ. pkg srisanker: ശ്രീശങ്കർ വെള്ളി നേടിയതിന്‍റെ സന്തോഷം പങ്കിട്ട്​ അമ്മ ഇ.എസ്. ബിജിമോൾക്ക്​ മധുരം നൽകുന്ന ശ്രീശങ്കറിന്‍റെ സഹോദരി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story