Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 12:58 AM IST Updated On
date_range 6 Aug 2022 12:58 AM ISTഏഴര ലക്ഷം വിലമതിക്കുന്ന കറുപ്പുമായി രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ
text_fieldsbookmark_border
പാലക്കാട്: ആർ.പി.എഫ് ക്രൈം ഇൻറലിജൻസ് വിഭാഗവും എക്‌സൈസ് സർക്കിളും ചേർന്ന് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 75 ഗ്രാം കറുപ്പുയുമായി രാജസ്ഥാൻ ജോധ്പൂർ സ്വദേശി നാരുറാം (24) പിടിയിലായി. ഹിസാർ - കോയമ്പത്തൂ൪ എക്സ്പ്രസിൽ പരിശോധന നടത്തവെ ട്രെയിനിൽനിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ച പ്രതിയെ പ്ലാറ്റ്ഫോമിൽനിന്ന് പിടികൂടുകയായിരുന്നു. രാജസ്ഥാനിലെ ജോധ്പൂരിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി, കോയമ്പത്തൂരിൽ ഇയാളുടെ കൂടെ തൊഴിൽ ചെയ്യുന്നവർക്ക് വിൽക്കാൻ കൊണ്ടുവരുന്നതിനിടയിലാണ് പിടിയിലായത്. പ്രതി സമാനമായ കുറ്റം മുമ്പ് ചെയ്തിട്ടുണ്ടോ എന്നും മറ്റുസ്ഥലങ്ങളിൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും എക്സൈസ് അന്വേഷണം നടത്തിവരുന്നു. പിടികൂടിയ കറുപ്പിന് ഏഴര ലക്ഷം രൂപ വിലവരും. പരിശോധനയിൽ ആർ.പി.എഫ് സി.ഐ എൻ. കേശവദാസ്, എക്സൈസ് സി.ഐ പി.കെ. സതീഷ്, ആർ.പി.എഫ്.എസ്.ഐമാരായ എ.പി. ദീപക്, എ.പി. അജിത് അശോക്, എ.എസ്.ഐമാരായ കെ. സജു, എസ്.എ൦. രവി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്‌പെക്ടർ സയ്യിദ് മുഹമ്മദ്, ആ.പി.എഫ് ഹെഡ് കോൺസ്റ്റബിൾ എൻ. അശോക്, എക്സൈസ് പ്രിവന്‍റിവ് ഓഫിസർ ശാ൦ജി, സി.ഇ.ഒ കെ. ഹരിദാസ്, രാജീവ് എന്നിവർ പങ്കെടുത്തു. (p3 naru ram. കറുപ്പുമായി പിടിയിലായ നാരുറാം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story