Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഭർത്താവിന്‍റെ...

ഭർത്താവിന്‍റെ മൃതദേഹവുമായി രണ്ടുദിവസം; ഭാര്യയെയും മക്കളെയും ആശുപത്രിയിലേക്ക് മാറ്റി

text_fields
bookmark_border
ഷൊർണൂർ: ഭർത്താവിന്റെ മൃതദേഹത്തോടൊപ്പം രണ്ടുദിവസം കഴിഞ്ഞ ഭാര്യയെയും രണ്ട് ആൺമക്കളെയും തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഷൊർണൂർ ടൗണിനോട് ചേർന്ന വീട്ടിലെ അമ്മയെയും മക്കളെയുമാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഒറ്റപ്പാലം മെയിന്റനൻസ് ട്രൈബ‍്യൂണലിന്റെ നിർദേശത്തെത്തുടർന്നാണ് നടപടിയുണ്ടായത്. കഴിഞ്ഞ മാസമാണ് മഞ്ഞക്കാട് ജീൻ ഷാക്ക് ടെയ്​ലറിങ് കട നടത്തിയിരുന്ന ചന്ദ്രനെ വീട്ടിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അയൽവാസികൾക്ക് സംശയം തോന്നിയതിനെത്തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. രണ്ട് ദിവസം പഴക്കമുണ്ടായിരുന്ന മൃതദേഹത്തിനൊപ്പം മൂവരും ഭാവവ്യത്യാസമില്ലാതെ കഴിഞ്ഞുവരുകയായിരുന്നു. മൃതദേഹത്തിൽ പുറമെ കണ്ട പരിക്കുകൾ മരണത്തിൽ സംശയം ജനിപ്പിച്ചിരുന്നു. ജില്ല ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മരണകാരണം ഹൃദയാഘാതമാണെന്ന് കണ്ടെത്തിയിരുന്നു. മരിക്കുന്നതിന് മുമ്പ് നാല് ദിവസം ചന്ദ്രൻ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും വ്യക്തമായിരുന്നു. ഇതേതുടർന്ന് സബ് കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. വീട് സന്ദർശിച്ച് ഉദ്യോഗസ്ഥസംഘം റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്. തുടർന്നാണ് ആവശ്യമായ നടപടികളെടുക്കാൻ പൊലീസിന് ട്രൈബ‍്യൂണൽ ഉത്തരവ് നൽകിയത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തിയശേഷം അമ്മയെയും മക്കളെയും ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടർന്ന് തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story