Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 12:50 AM IST Updated On
date_range 4 Aug 2022 12:50 AM ISTമഴയിൽ തോടായി മുണ്ടൂർ-തൂത റോഡ്
text_fieldsbookmark_border
മുണ്ടൂർ: മഴ പെയ്താൽ മുണ്ടൂർ -തൂത റോഡ് തോടാവും. വീടുകളിലും കടകളിലും ചളിവെള്ളവും ഇഴജന്തുക്കളും ഒഴുകിയെത്തും. റോഡ് നവീകരണ ഭാഗമായി പാതയോട് ചേർന്ന് അഴുക്കുചാൽ നിർമിച്ചെങ്കിലും പലയിടത്തും ഇത് തടസ്സപ്പെടുത്തി ചെറു റോഡുകൾ നിർമിച്ചതോടെ വെള്ളം റോഡിലേക്ക് കയറുകയാണെന്ന് നാട്ടുകാർ പറയുന്നു. മന്ദത്തുകാവ്, വടക്കുമുറി, മേപ്പാട്ടുപുര, കൊട്ടിലിങ്കൽ എന്നിവിടങ്ങളിൽ നിന്ന് ഒഴുകിവരുന്ന ചളിവെള്ളമാണ് വീടുകളിലേക്കും കടകളിലേക്കും എത്തുന്നത്. പ്രധാന പാതയോട് ചേർന്ന ഗ്രാമീണ റോഡുകളിൽനിന്ന് വെള്ളം ചാലിലേക്ക് ഒഴുക്കുന്നതിന് ക്രമീകരണങ്ങൾ ഒരുക്കണമെന്നും പ്രശ്നം പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പടം) KL KD Mannath Kav മന്ദത്തുകാവ് റോഡിൽ ചളിവെള്ളം നിറഞ്ഞ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
