Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 12:42 AM IST Updated On
date_range 4 Aug 2022 12:42 AM ISTപ്ലാച്ചിമട നഷ്ടപരിഹാരം ലഭ്യമാക്കണം
text_fieldsbookmark_border
'പ്ലാച്ചിമട: നഷ്ടപരിഹാരം ലഭ്യമാക്കണം' പ്ലാച്ചിമട: പ്ലാച്ചിമട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമീഷൻ സംസ്ഥാന സർക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ട സാഹചര്യത്തിൽ സർക്കാർ എത്രയും പെട്ടെന്ന് മറുപടി നൽകണമെന്നും പ്ലാച്ചിമടയിലെ ഇരകൾക്ക് നീതി വൈകാതെ ലഭ്യമാക്കുന്നതിന് സർക്കാർ ആത്മാർഥത കാണിക്കണമെന്നും സമര സമിതിയുടെയും ഐക്യദാർഢ്യ സമിതിയുടെയും സംയുക്തയോഗം യോഗം ആവശ്യപ്പെട്ടു. ജനങ്ങൾക്ക് നഷ്ടപരിഹാരം വാങ്ങി നൽകേണ്ട പൂർണ ഉത്തരവാദിത്തം സർക്കാറിൽ നിക്ഷിപ്തമാണെന്നും യോഗം അഭിപ്രായപെട്ടു. യോഗത്തിൽ ചെയർമാൻ വിളയോടി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സമര സമിതി കൺവീനർ ശക്തിവേൽ, സി. ശാന്തി, ഐക്യദാർഢ്യ സമിതി ജനറൽ കൺവീനവർ ഇസാബിൻ അബ്ദുൽകരീം, കെ.വി. ബിജു, കെ.സി. അശോകൻ ചരുവിൽ, കെ. അബ്ദുൽ അസീസ്, പുതുശേരി ശ്രീനിവാസൻ, കെ. മയാണ്ടി, വി. പത്മമോഹൻ, കെ. രമണൻ, സുന്ദരൻ, സി. മുരുകേശൻ, എ. കണ്ണദാസ്, കെ മുരുകൻ, എം. സരസ, സി. രേവതി, വി. പ്രദീപ് കമ്പാലത്തറ എന്നിവർ സംസാരിച്ചു. സനോജ് കൊടുവായൂർ സ്വാഗതവും ശക്തിവേൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story