Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:10 AM IST Updated On
date_range 2 Aug 2022 12:10 AM ISTസ്വാതന്ത്ര‍്യദിനാഘോഷം കോട്ടമൈതാനത്ത്
text_fieldsbookmark_border
പാലക്കാട്: 75ാം സ്വാതന്ത്ര‍്യദിനാഘോഷം വിപുലമായ സജ്ജീകരണങ്ങളോടെ കോട്ടമൈതാനത്ത് ആഘോഷിക്കും. ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലതല സ്റ്റാന്‍ഡിങ് സെലിബ്രേഷന്‍ കമ്മിറ്റി യോഗത്തില്‍ സ്വാതന്ത്ര‍്യദിനാഘോഷം സംബന്ധിച്ച വിലയിരുത്തലുകള്‍ നടത്തി. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ചുമതലകള്‍ നല്‍കി. കലക്ടറേറ്റില്‍ ദേശീയപതാക ഉയര്‍ത്തുകയും പ്രാദേശികതലങ്ങളില്‍ ഘോഷയാത്ര സംഘടിപ്പിക്കുകയും ചെയ്യും. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളിലും സ്ഥാപനങ്ങളിലും പതാക ഉയര്‍ത്തണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി. പരിപാടിയോടനുബന്ധിച്ച് പരേഡും കലാപരിപാടികളും നടക്കും. ആഗസ്റ്റ് 15നകം എല്ലാ ഓഫിസുകളും സബ് ഓഫിസുകളും നിര്‍ബന്ധമായും വൃത്തിയാക്കണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ കലക്ടര്‍ മൃണ്‍മയി ജോഷി, എ.ഡി.എം കെ. മണികണ്ഠന്‍, ആര്‍.ഡി.ഒ ഡി. അമൃതവല്ലി, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story