Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightറോഡിലെ വെള്ളക്കെട്ട്​:...

റോഡിലെ വെള്ളക്കെട്ട്​: അഴുക്കുചാൽ നിർമാണം തുടങ്ങി

text_fields
bookmark_border
റോഡിലെ വെള്ളക്കെട്ട്​: അഴുക്കുചാൽ നിർമാണം തുടങ്ങി
cancel
പത്തിരിപ്പാല: മണ്ണൂർ-പള്ളിപ്പടി മങ്കര റോഡിൽ അഴുക്കുചാൽ നിർമാണം തുടങ്ങി. മഴക്കാലത്ത്​ വെള്ളക്കെട്ട്​ പതിവായ 400 മീറ്റർ ദൂരത്താണ്​ ചാല്​ നിർമിക്കുന്നത്. പുന്നെകാട് പ്രദേശത്തെ 40ഓളം കുടുംബങ്ങൾ വെള്ളക്കെട്ട് മൂലം മഴക്കാലത്ത്​ വലയുന്നത്​ പതിവായിരുന്നു. തെരഞ്ഞെടുപ്പ്​ സമയത്ത് വാർഡ്​ അംഗം വി.എം. അൻവർ സാദിഖിനോട് പ്രദേശനിവാസികൾ ഇക്കാര്യം ഉന്നയിച്ച് പരാതി നൽകിയിരുന്നു. പ്രദേശത്തെ മുസ്​ലിം പള്ളിക്ക് സമീപവും ചളിക്കുളമായിരുന്നു. പഞ്ചായത്ത് മെയിന്റനൻസ് ഫണ്ടിൽനിന്ന്​ നാലര ലക്ഷം രൂപ ചെലവഴിച്ചാണ് മഴവെള്ളച്ചാൽ നിർമിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ ദുരിതത്തിന്​ അറുതിയാകും. ഒരാഴ്ചക്കകം പ്രവൃത്തി പൂർത്തീകരിക്കുമന്ന് സ്ഥലം സന്ദർശിച്ച വി.എം. അൻവർ സാദിഖ്​ പറഞ്ഞു. ചിത്രം - PEW PTPL 1 മണ്ണൂർ പള്ളിപ്പടി- മങ്കര റോഡിലെ അഴുക്കുചാൽ നിർമാണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story