Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:29 AM IST Updated On
date_range 27 Jun 2022 5:29 AM IST'ക്ഷേമനിധി ആനുകൂല്യം വിതരണം ചെയ്യണം'
text_fieldsbookmark_border
തൃത്താല: കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളില്‍ 60 വയസ്സ് കഴിഞ്ഞവർക്കുള്ള പെൻഷൻ തുകയും മറ്റു ആനുകൂല്യങ്ങളും വിതരണം ചെയ്യാത്തതിൽ കെ.ഡി.എഫ് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. കർഷക തൊഴിലാളികളുടെ ദുരിതപൂർണമായ അവസ്ഥക്ക് പരിഹാരം കാണണമെന്നും ഇവർക്ക് ലഭിക്കാനുള്ള സാമ്പത്തിക സഹായം അടിയന്തരമായി വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ചോലയിൽ വേലായുധൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ശ്രീകുമാരൻ കൊപ്പം അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സജിത്ത് ആറ്റശേരി, ജില്ല ഭാരവാഹികളായ സി.കെ. സുബ്രൻ, കെ.പി. ശശിന്ദ്രൻ, ടി.ഡി. ലിൻഡോ, കെ.ടി. കുഞ്ഞുണ്ണി, വി.പി. സുരേഷ്, സന്ദീപ് മലമക്കാവ്, ബാലൻ എടപ്പാലം, എം.പി. രവി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story