Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമാലിന്യം തള്ളൽ...

മാലിന്യം തള്ളൽ കേന്ദ്രമായി മഞ്ഞക്കുളം–ടി.ബി റോഡ്​​

text_fields
bookmark_border
പാലക്കാട്: മാലിന്യനിർമാർജനത്തിനും സംസ്കരണത്തിനുമായി നഗരസഭ ലക്ഷങ്ങൾ പൊടിക്കുമ്പോഴും നഗരത്തിന്‍റെ മിക്കയിടങ്ങളിലും മാലിന്യം കുന്നുകൂടുന്ന കാഴ്ച. തിരക്കേറിയ മഞ്ഞക്കുളം-മാർക്കറ്റ് റോഡിൽനിന്ന്​ ടി.ബി റോഡിലേക്കുള്ള വഴി മാലിന്യം തള്ളലിന്‍റെ സ്ഥിരം കേന്ദ്രമായി മാറി. ടൗൺ സ്റ്റാൻഡിൽനിന്ന്​ മഞ്ഞക്കുളം, വലിയങ്ങാടി എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴി കൂടിയാണിത്. മഞ്ഞക്കുളം റോഡിൽനിന്ന്​ ടി.ബി റോഡ് ബൈപാസിലേക്ക്​ പ്രവേശിക്കുന്നിടത്ത് റോഡിന്‍റെ ഇരുവശത്തും മാലിന്യം കുമിഞ്ഞുകൂടിയിരിക്കുകയാണ്. പകൽ അത്യാവശ്യം വാഹനങ്ങൾ പോകുന്ന ബൈപാസിൽ സന്ധ്യയോടെ വിജനമാണ്. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായാണ് മാലിന്യം കൊണ്ടിടുന്നത്. വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ഇറച്ചിക്കടകൾ എന്നിവിടങ്ങളിൽനിന്നുമുള്ള മാലിന്യമാണ് സ്ഥിരമായി കൊണ്ടിടുന്നത്. മാലിന്യം തള്ളൽ പതിവായതോടെ ബൈപാസ്​ തെരുവുനായ്ക്കളുടെയും കന്നുകാലികളുടെയും വിഹാരകേന്ദ്രമായി മാറി. മഴ പെയ്ത്​ മാലിന്യക്കൂമ്പാരത്തിൽനിന്ന്​ ദുർഗന്ധം വമിക്കുന്നത്​ സമീപത്തെ വ്യാപാരികൾക്ക് ദുരിതം തീർക്കുന്നു. നഗരസഭ വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്. (PEW PKD BY ROAD. മാലിന്യം കുമിഞ്ഞുകൂടിയ ടി.ബി റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story