Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:32 AM IST Updated On
date_range 23 Jun 2022 5:32 AM ISTപഠനം മുടക്കി അധ്യാപക പരിശീലനമെന്ന് പരാതി
text_fieldsbookmark_border
ആലത്തൂർ: സ്കൂൾ പ്രവൃത്തിദിവസങ്ങളിൽ അധ്യാപകരുടെ സേവനം ഉറപ്പുവരുത്തണമെന്ന വിദ്യാഭ്യാസ അവകാശ നിയമം അട്ടിമറിച്ച് പരിശീലന പരിപാടികൾ. നിയമം അനുശാസിക്കുന്ന വിധം പ്രവർത്തിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ 2017 ജൂലൈ 25ന് എല്ലാ വിദ്യാഭ്യാസ അധികാരികൾക്കും നിർദേശം നൽകിയിട്ടുണ്ടെങ്കിലും അതൊന്നും പാലിക്കാതെ അധ്യാപകർ ബി.ആർ.സിയിൽ പരിശീലനങ്ങൾക്ക് പോകുന്നതായാണ് പരാതി. കോവിഡിനുശേഷം സ്കൂളുകൾ തുറന്നതിനൊപ്പം അധ്യാപക പരിശീലനവും നടത്തുന്നതാണ് പരാതിക്കിടയാക്കിയത്. ഇത്തരം സാഹചര്യം ഒഴിവാക്കാൻ അവധിക്കാലത്ത് പരിശീലനം സംഘടിപ്പിച്ചിരുന്നു. അന്ന് പങ്കെടുക്കാൻ കഴിയാത്തവർക്ക് മാത്രമാണ് ഇപ്പോൾ പരിശീലനമെന്ന് അധികൃതർ പറയുന്നു. അധ്യാപകർക്കുള്ള എല്ലാ പരിശീലനങ്ങളും അവധിദിനത്തിൽ നടത്തണമെന്നും കുട്ടികളുടെ പഠനം മുടക്കരുതെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story