Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപോഷൺ അഭിയാൻ പദ്ധതി...

പോഷൺ അഭിയാൻ പദ്ധതി കരാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് അഞ്ചുമാസം

text_fields
bookmark_border
പാലക്കാട്​: സാമൂഹികനീതി വകുപ്പിന്​ കീഴിലെ പോഷൺ അഭിയാൻ പദ്ധതി കരാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട്​ അഞ്ചുമാസം. ഇരുനൂറ്റമ്പതോളം ജീവനക്കാരാണ്​ ശമ്പളത്തിനായി മാസങ്ങൾ നീണ്ട കാത്തിരിപ്പ്​ തുടരുന്നത്​. കേന്ദ്രസർക്കാറിന്‍റെ 80ഉം സംസ്ഥാന സർക്കാറിന്‍റെ 20 ഉം ശതമാനം ഫണ്ടുൾപ്പെടുത്തിയാണ് പദ്ധതി പ്രവർത്തിക്കുന്നത്. ​ബ്ലോക്ക്​-ജില്ല തലങ്ങളിലായി സംസ്ഥാനത്ത്​ ഇരുനൂറ്റമ്പതോളം ജീവനക്കാരാണ് പദ്ധതിയിൽ ജോലി ചെയ്യുന്നത്. രണ്ടുവർഷം മുമ്പ് നിയമിച്ച ഇവരിൽ പലരുടെയും നിയമനകാലാവധി ഡിസംബറിൽ അവസാനിച്ചിരുന്നു. ജനുവരിയിൽ കരാർ പുതുക്കിയതോടെയാണ് ശമ്പളം ലഭിക്കാതായത്. വനിത-ശിശു വികസന വകുപ്പിലെ ഒരുവിഭാഗം ജീവനക്കാരുടെ അനാസ്ഥയാണ് കാരണമെന്നാണ്​ കരാർ ജീവനക്കാരുടെ ആരോപണം. ഇവരുടെ ശമ്പളത്തുക പി.എഫ്.എം.എസ് അക്കൗണ്ടിലേക്ക് മാറ്റിയിട്ടും ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ലെന്ന് ജീവനക്കാർ പരാതിപ്പെടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story