Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമതമൂല്യങ്ങൾ സ്കൂൾ...

മതമൂല്യങ്ങൾ സ്കൂൾ സിലബസിൽ ഉൾപ്പെടുത്തണം -സാദിഖലി തങ്ങൾ

text_fields
bookmark_border
ലീഗ്​ സുഹൃദ്​ സംഗമം ഇനി മണ്ഡലം-പഞ്ചായത്ത്​ തലങ്ങളിലും മലപ്പുറം: മതമൂല്യങ്ങൾ സ്കൂൾ സിലബസിൽ ഉൾപ്പെടുത്താൻ നടപടി വേണമെന്ന്​​ മുസ്​ലിംലീഗ്​ സംസ്ഥാന പ്രസിഡന്‍റ്​ പാണക്കാട്​ സാദിഖലി ശിഹാബ്​ തങ്ങൾ. മുസ്​ലിം ലീഗ്​ സംഘടിപ്പിക്കുന്ന സൗഹൃദ സംഗമത്തോടനുബന്ധിച്ച്​ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്​നേഹം, ദയ, കരുണ, സൗഹാർദം തുടങ്ങിയ മതമൂല്യങ്ങൾ പൊതുവിദ്യാഭ്യാസ സിലബസിൽ പഠിപ്പിക്കുന്നില്ല. ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിന്​ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച്​ പാഠപുസ്തകത്തിൽ പഠിപ്പിക്കുന്നു. എന്നാൽ, അതേ ഭക്ഷണം ദാനം ചെയ്യുന്നത്​ മനുഷ്യസ്​നേഹമാണ്​. അതുവഴി ദൈവത്തിലേക്ക്​ അടുക്കാൻ സാധിക്കുന്നു. മതമൂല്യങ്ങൾ സിലബസിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം കേരളത്തിലുടനീളം നടത്തിയ സൗഹൃദ സംഗമങ്ങളിൽ ഉയർന്നു വന്നിട്ടുണ്ട്​. വിദ്യാലയങ്ങളിൽ സൗഹൃദ കൂടിച്ചേരലുകൾ നടക്കണം. അതിന്​ സർക്കാർ നിർദേശം നൽകണം. ജില്ലതലത്തിൽ നടത്തിയ സൗഹൃദ സംഗമം ഇനി മണ്ഡലം-പഞ്ചായത്ത്​ തലങ്ങളിലും സംഘടിപ്പിക്കും. വലിയ പിന്തുണയാണ്​ എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും ലഭിച്ചതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story