Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:41 AM IST Updated On
date_range 21 Jun 2022 5:41 AM ISTമൊബൈൽ കട കുത്തിത്തുറന്ന് മോഷണം: യുവാവ് പിടിയിൽ
text_fieldsbookmark_border
കല്ലടിക്കോട്: തച്ചമ്പാറ ടൗണിൽ അരപ്പാറ റോഡിലെ മൊബൈൽ ഫോൺ കട കുത്തിത്തുറന്ന് ഒരുലക്ഷം രൂപ വിലമതിക്കുന്ന ആറ് സ്മാർട്ട് ഫോണുകൾ കവർന്ന കേസിൽ യുവാവ് പൊലീസ് പിടിയിലായി. കാരാകുർശ്ശി സ്വദേശി കണക്കുംപുള്ളി മുഹമ്മദ് ഹസ്സൻ ഹുസൈൻ സഞ്ചാരിയാണ് (22) പൊലീസ് പിടിയിലായത്. കുമരംപുത്തൂരിൽ മൊബൈൽ ഫോൺ വിൽപന നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലാകുന്നത്. തച്ചമ്പാറ മുഹമ്മദ് നിസാറിന്‍റെ ഉടമസ്ഥതയിലുള്ള 'മൊബൈൽ സോൺ' കടയുടെ മുൻഭാഗത്തെ ഷട്ടറിന്‍റെ പൂട്ടുപൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. തിങ്കളാഴ്ച രാവിലെ ഉടമ കട തുറക്കാനെത്തിയപ്പോഴാണ് കളവ് ശ്രദ്ധയിൽപെട്ടത്. ഉടനെ പൊലീസിൽ പരാതിപ്പെട്ടു. കാഞ്ഞിരപ്പുഴ മൊബൈൽ ഫോൺ ഡീലേഴ്സ് അസോസിയേഷന്‍റെ ഇടപെടൽ പ്രതിയെ പിടികൂടാൻ സഹായകമായി. കടയിൽ വിൽപനക്ക് പ്രദർശിപ്പിച്ച മൊബൈൽ ഫോണുകളാണ് കവർന്നത്. വിരലടയാള വിദഗ്ധരും പാലക്കാട്ടുനിന്നെത്തിയ ഡോഗ് സ്ക്വാഡും സംഭവസ്ഥലം പരിശോധിച്ചു. ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ്, സി.ഐ ടി. ശശികുമാർ, എസ്.ഐ കെ.പി. അബ്ദുൽ സത്താർ, സി.പി.ഒമാരായ വിമൽ കുമാർ, കൃഷ്ണദാസ്, സൈനുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തൊണ്ടിമുതലും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ചൊവ്വാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കും. പടം) KLK DMuhamad Hassan husain arrested പ്രതി മുഹമ്മദ് ഹസൻ ഹുസൈൻ സഞ്ചാരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
