Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമഴയില്ല; വലഞ്ഞ്​ കർഷകർ

മഴയില്ല; വലഞ്ഞ്​ കർഷകർ

text_fields
bookmark_border
മഴയില്ല; വലഞ്ഞ്​ കർഷകർ
cancel
പത്തിരിപ്പാല: മഴ നാമമാത്രമായതോടെ മണ്ണൂരിൽ ഒന്നാംവിള കൃഷി പ്രതിസന്ധിയിൽ. മണ്ണൂർ പെരടിക്കുന്ന് പാടശേഖരത്തിലെ 15 ഏക്കർ സ്ഥലത്ത് ഒന്നാം വിളയിറക്കാൻ 15 കർഷകരാണ് തയാറായിട്ടുള്ളത്. വെള്ളം ഇല്ലാത്തതിനാൽ ഞാറ്റടി ഉണക്ക്​ ഭീഷണിയിലാണെന്ന്​ കർഷകർ പറയുന്നു. നെൽപാടങ്ങൾ വരണ്ടുണങ്ങി വിള്ളാൻ തുടങ്ങി. 22 ദിവസം കൊണ്ടുപറിച്ച് നടേണ്ട ഞാറ്റടി 32 ദിവസമായിട്ടും പറിക്കാനാകാതെ മൂപ്പെത്തി നിൽക്കുകയാണ്. വെള്ളം ഇല്ലാത്തതിനാൽ കൃഷിയിറക്കാനും കഴിയില്ല. ഒരാഴ്ചക്കകം മഴ ലഭിച്ചില്ലെങ്കിൽ കൃഷിയിറക്കാനാകാതെ ഞാറ്റടി ഉണങ്ങി നശിക്കും. പെരടിക്കുന്ന് പാടശേഖരത്തിൽ അറുപതിലേറെ കർഷകർ ഉണ്ടങ്കിലും കുറച്ചുപേർ മാത്രമാണ് ഇക്കുറി കൃഷിയിറക്കുന്നത്. ഞാറ്റടിക്കായി മാത്രം ഒരു ഏക്കറിന് 5000 രൂപ ചെലവ് വന്നിട്ടുണ്ടെന്ന്​ കർഷകൻ എ.വി.എം. റസാഖ്​ പറയുന്നു. രണ്ടര ഏക്കർ ഞാറ്റടി വെള്ളമില്ലാതെ വിണ്ടുകീറി കിടപ്പാണ്. മഴ ലഭിച്ചില്ലെങ്കിൽ ഒന്നാം വിള ഉപേക്ഷിക്കുമെന്ന് കർഷക സംഘം സെക്രട്ടറി കൂടിയായ എ.വി.എം റസാഖ്​ 'മാധ്യമ'ത്തോട് പറഞ്ഞു. ചിത്രം - PEW PTPL 1 മഴ ലഭിക്കാത്തതിനാൽ ഉണക്കം ബാധിച്ച എ.വി.എം. റസാഖിന്റെ രണ്ടര ഏക്കർ കൃഷിക്കുള്ള ഞാറ്റടി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story