Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 5:43 AM IST Updated On
date_range 20 Jun 2022 5:43 AM ISTഭാഷവിനിമയം അധികാരികളുടെ തീട്ടൂരം കൊണ്ട് തടയാനാകില്ല -സമദാനി
text_fieldsbookmark_border
കോട്ടക്കല്‍: ഭാഷകള്‍ കൈകോര്‍ക്കുന്നതും പരസ്പരം പങ്കുവെക്കുന്നതും അധികാരികളുടെ തീട്ടൂരം കൊണ്ട് തടയാനാകില്ലെന്ന് എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസും ജില്ല സാക്ഷരത മിഷനും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനും ചേർന്ന് കോട്ടക്കലില്‍ സംഘടിപ്പിച്ച വായന ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായനയിലൂടെ മനുഷ്യന്‍ പൂര്‍ണതയിലേക്ക് അടുക്കുമെന്നും വായനയും അറിവും ജീവിതത്തില്‍ പുതിയ ചക്രവാളങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച പ്രവര്‍ത്തനം നടത്തിയ സാക്ഷരത മിഷന്‍ പ്രേരക്മാരെ എം.പി ആദരിച്ചു. നഗരസഭ ചെയര്‍പേഴ്സൻ ബുഷ്റ ഷബീര്‍ അധ്യക്ഷത വഹിച്ചു. ജില്ല കോഓഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ് വായന ദിനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. കെ.എം. റഷീദ്, കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ കെ.എസ്. ഹസ്കര്‍, ഡയറ്റ് ലെക്ചറര്‍ എസ്. ബിന്ദു, എം. മുഹമ്മദ് ബഷീര്‍, കെ. മൊയ്തീന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി. റഷീദ് ബാബു സ്വാഗതവും എം. സുജ നന്ദിയും പറഞ്ഞു. സാക്ഷരത മിഷന്‍ പ്രേരക്മാര്‍ക്കും പത്താംതരം ഹയര്‍ സെക്കന്‍ഡറി തുല്യത പഠിതാക്കള്‍ക്കുമായി 'എനിക്കിഷ്ടപ്പെട്ട പുസ്തകം' വിഷയത്തില്‍ പുസ്തക നിരൂപണ മത്സരവും സംഘടിപ്പിച്ചു. KTKL O55: ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസും ജില്ല സാക്ഷരത മിഷനും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനും ചേർന്ന് കോട്ടക്കലില്‍ സംഘടിപ്പിച്ച വായനദിനാചരണം എം.പി. അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
