Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമധ്യവയസ്കന്റെ...

മധ്യവയസ്കന്റെ ഷോക്കേറ്റ് മരണം: ബന്ധുക്കളായ മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
മധ്യവയസ്കന്റെ ഷോക്കേറ്റ് മരണം: ബന്ധുക്കളായ മൂന്നുപേർ അറസ്റ്റിൽ
cancel
ശ്രീകൃഷ്ണപുരം: വെള്ളിനേഴി കുറുവട്ടൂരിൽ മധ്യവയസ്കൻ ഷോക്കേറ്റ്​ മരിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കുറുവട്ടൂർ ഇടുപടിക്കൽ സഹജൻ (55) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട്​ 6.30നാണ്​ സംഭവം. തെരുവുനായ് ശല്യം ഇല്ലാതാക്കാൻ തൊടിയിൽ സ്ഥാപിച്ച കമ്പിവേലിയിലേക്ക് നൽകിയ വൈദ്യുതിയിൽ നിന്നാണ് സഹജന് ഷോക്കേറ്റത്. ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവുമായി ബന്ധപ്പെട്ട്​ മൂന്നുപേരെ ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. സഹജന്റെ മൂത്ത സഹോദരൻ വിജയന്റെ മകൻ രാജേഷ്, ഇളയ സഹോദരൻ കൊച്ചു കൃഷ്ണന്റെ മക്കളായ പ്രവീൺ, പ്രമോദ് എന്നിവരാണ് അറസ്റ്റിലായത്. സഹജന്റെ തറവാട്ടുതൊടിയിലെ സർപ്പക്കാവിന് സമീപം തെരുവുനായ്​ ശല്യം രൂക്ഷമാണ്. ഇവ കോഴി അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും കൊണ്ടുവന്നിടുന്നത് നിത്യ സംഭവമാണ്. തെരുവുനായ്​ ശല്യം ഒഴിവാക്കാൻ വേണ്ടിയാണ് കമ്പി കെട്ടി അതിലൂടെ വൈദ്യുതി കടത്തിവിട്ടത്. എന്നാൽ, സഹജൻ അബദ്ധത്തിൽ കമ്പിയിൽ സ്പർശിക്കുകയായിരുന്നു. സെക്‌ഷൻ 304 വകുപ്പ്‌ പ്രകാരമാണ് സഹോദരങ്ങളുടെ മക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്ന് സി.ഐ കെ.എം. ബിനീഷ് പറഞ്ഞു. ചിത്രവിവരണം: 1. സഹജൻ 2. പ്രവീൺ 3. പ്രമോദ് 4. രാജേഷ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story