Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകേരള യൂത്ത്‌ ലീഗിൽ...

കേരള യൂത്ത്‌ ലീഗിൽ പങ്കെടുക്കാൻ എഫ്‌.സി മലബാർ

text_fields
bookmark_border
കേരള യൂത്ത്‌ ലീഗിൽ പങ്കെടുക്കാൻ എഫ്‌.സി മലബാർ
cancel
പട്ടാമ്പി: പട്ടാമ്പി ആസ്ഥാനമായി പ്രവർത്തിക്കുന്ന എഫ്​.സി മലബാറിന്‍റെ അണ്ടർ 18 ടീം രൂപവത്​കരിച്ചു. കേരള ഫുട്​ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള യൂത്ത്‌ ലീഗ്‌ മുന്നിൽ കണ്ട്​ ടീം പരിശീലനം ആരംഭിക്കും. ഇന്ത്യൻ താരവും കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി മുൻ ഫുട്​ബാൾ കോച്ചുമായിരുന്ന വിക്ടർ മഞ്ഞില ചടങ്ങ്‌ ഉദ്ഘാടനം ചെയ്തു. പാലക്കാട്‌ ജില്ല ഫുട്​ബാൾ അസോസിയേഷൻ വൈസ്​ പ്രസിഡന്‍റ്​ അഹമ്മദ്‌, ഇന്ത്യൻ ഫുട്​ബാൾ ടീം മുൻ ചീഫ്‌ ഫിസിഷ്യൻ ഡോ. നിസാർ, പട്ടാമ്പി ഗവ. കോളജ്‌ കായികാധ്യാപകൻ ദിലീപ്‌, എഫ്​.സി മലബാർ ചീഫ്‌ കോച്ച്‌ മെന ആദൽ സദക്‌ തുടങ്ങിയവർ സംബന്ധിച്ചു. പട്ടാമ്പി താലൂക്കിലെ കളിക്കാർക്ക്‌ മുൻതൂക്കം നൽകിയാണ്‌ ടീം സെലക്ഷൻ നടത്തുകയെന്ന് ക്ലബ്​ മാനേജ്‌മെന്‍റ്‌ അറിയിച്ചു. ജനനത്തീയതി 1-1-2005നോ അതിനുശേഷമോ ആയിരിക്കണം. താൽപര്യമുള്ളവർ 87143 98383 എന്ന നമ്പറിൽ വാട്സ്​ആപ്​ മുഖേന ബന്ധപ്പെടണം. ഫോട്ടോ pewptb 0182 എഫ്.സി മലബാറിന്‍റെ അണ്ടർ 18 ടീം രൂപവത്കരണ ചടങ്ങ് വിക്ടർ മഞ്ഞില ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story