Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമിഥുനം പിറന്നിട്ടും...

മിഥുനം പിറന്നിട്ടും വെള്ളമില്ല; വിരിപ്പുകൃഷി അവതാളത്തിൽ

text_fields
bookmark_border
വടക്കഞ്ചേരി: ഇടവപ്പാതിയിൽ മഴ മതിമറന്നു പെയ്യുന്ന ഞാറ്റുവേലയാണ് മകീര്യം. എന്നാൽ, മിഥുനം പിറന്നിട്ടും മകീര്യം ഞാറ്റുവേല വന്നിട്ടും മഴ കനിയാത്തതിനാൽ വിരിപ്പുകൃഷി അവതാളത്തിലാവുന്നു. മെയിൽ വിതച്ചും ഞാറുപാകിയുമാണ് വിരിപ്പുകൃഷി തുടങ്ങുന്നത്. പാകിയ ഞാറ് ജൂൺ ആദ്യത്തിൽ പറിച്ചുനടും. ചിങ്ങത്തിൽ വിളവെടുക്കുന്നതാണ് വിരിപ്പുകൃഷി. മുമ്പൊക്കെ ഓണത്തിന് സദ്യയുണ്ടാക്കിയിരുന്നത് വിരിപ്പുകൃഷിയുടെ നെല്ല് ഉപയോഗിച്ചാണ്. മൂപ്പുകുറഞ്ഞ വിത്തിനങ്ങളാണ് വിരിപ്പുകൃഷിക്ക് ഉപയോഗിക്കുന്നത്. ജ്യോതി, ഉമ തുടങ്ങിയ ഉയരംകുറഞ്ഞ നെല്ലിനങ്ങളാണ് ഉപയോഗിക്കാറ്​. ഇത്തവണ കാലവർഷം എത്തിയിട്ടും മഴ കുറവായതിനാൽ വയലുകൾ ഉഴുത് നിലമൊരുക്കാനാകുന്നില്ലെന്ന് കർഷകർ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story