Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:36 AM IST Updated On
date_range 17 Jun 2022 5:36 AM ISTപ്രതിഷേധപ്രകടനത്തിടെ പൊലീസുകാരന് പരിക്ക്: കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
text_fieldsbookmark_border
ഒറ്റപ്പാലം: പ്രതിഷേധപ്രകടനത്തിനിടെ പ്രബേഷനറി എസ്.ഐക്ക് പരിക്കേറ്റ സംഭവത്തിൽ മൂന്ന് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. തോട്ടക്കര സ്വദേശികളായ പ്രദീപ്, മുഹമ്മദ് അൻഷിഫ്, അബൂബക്കർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ ജാമ്യത്തിൽ വിട്ടു. കൊടിമരം തകർത്തെന്നാരോപിച്ച് ബുധനാഴ്ച വൈകീട്ട് 6.30ഓടെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ഡി.വൈ.എഫ്.ഐയുടെ ഫ്ലക്സ് ബോർഡുകൾ അടിച്ചുതകർക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഇതിനിടെയാണ് പ്രബേഷൻ എസ്.ഐ വി.എൽ. ഷിജുവിന്‍റെ മുഖത്ത് പരിക്കേറ്റത്. കോൺഗ്രസ് പ്രവർത്തകർ ചൊവ്വാഴ്ച രാത്രി കൊടിമരം തകർത്തെന്നാരോപിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ രാവിലെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈ പ്രകടനത്തിനിടെ കോൺഗ്രസ് ഓഫിസിന് മുന്നിലെ കൊടിമരം തകർത്തെന്ന് ആരോപിച്ചായിരുന്നു വൈകീട്ട് കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം. കോൺഗ്രസ് നേതാക്കളടക്കം അമ്പതോളം പേർക്കെതിരെയും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസിന് മുന്നിലെ ഫ്ലക്സ് ബോർഡും കൊടിയും തകർത്തതായ പരാതിയിൽ 30 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story