Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകനാൽ വെള്ളം...

കനാൽ വെള്ളം എത്തിയില്ല; കർഷകർ പ്രതിഷേധത്തിൽ

text_fields
bookmark_border
കനാൽ വെള്ളം എത്തിയില്ല; കർഷകർ പ്രതിഷേധത്തിൽ
cancel
പെരിങ്ങോട്ടുകുറുശ്ശി: കാലവർഷം വൈകിയതോടെ ഒന്നാംവിള കൃഷിയിറക്കാനാവാതെ ദുരിതത്തിലായ കർഷകർക്ക് മലമ്പുഴ കനാലുകൾ തുറന്നിട്ടും വാലറ്റ മേഖലയിൽ വെള്ളമെത്തുന്നില്ലെന്ന്​ പരാതി. കൃഷിയിറക്കാനാവശ്യമായ വെള്ളം എത്തിക്കാൻ മലമ്പുഴ ഡാമിൽനിന്ന്​ കഴിഞ്ഞ 10നാണ്​ കനാൽ വഴി വെള്ളം തുറന്നുവിട്ടത്​. എന്നാൽ, കോട്ടായി, പെരിങ്ങോട്ടുകുറുശ്ശി മേഖലകളിൽ ആറു ദിവസമായിട്ടും വെള്ളമെത്തിയിട്ടില്ലെന്ന്​ കർഷകർ പറയുന്നു. മലമ്പുഴ കനാൽ കാടുമൂടിയും മാലിന്യം നിറഞ്ഞും കിടക്കുന്നതിനാൽ ഒഴുക്ക് തടസ്സപ്പെട്ടതാണ് പാടശേഖരങ്ങളിൽ വെള്ളമെത്താതിരിക്കാൻ കാരണം. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കനാൽ വൃത്തിയാക്കാറുള്ളത്​. വർഷത്തിൽ ഒരുതവണ മാത്രമേ ഇത്തരത്തിൽ പദ്ധതി പ്രകാരം കനാൽ വൃത്തിയാക്കാൻ അനുമതിയുള്ളൂവെന്ന്​ മാത്തൂർ, പെരിങ്ങോട്ടുകുറുശ്ശി, കോട്ടായി പഞ്ചായത്ത്​ പ്രസിഡന്‍റുമാർ പറഞ്ഞു. പടം PE- PRY - 3 കോട്ടായി മേഖലയിൽ കാടുമൂടിയ മലമ്പുഴ കനാൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story