Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഒ.ഇ.സി പ്രീമെട്രിക്...

ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യ വിതരണം: ഡേറ്റ എന്‍ട്രി നടത്തണം

text_fields
bookmark_border
പാലക്കാട്: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളിലെ ഒന്ന് മുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിദ്യാർഥികള്‍ക്ക് ഇ-ഗ്രന്റ്സ് മുഖേന വിദ്യാഭ്യാസ ആനുകൂല്യം വിതരണം ചെയ്യാൻ സ്‌കൂള്‍ അധികൃതര്‍ക്കുള്ള സര്‍ക്കുലര്‍ ഇ-ഗ്രാന്റ്സ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചു. അധികൃതര്‍ ജൂണ്‍ 30നകം അര്‍ഹരായ വിദ്യാർഥികളുടെ വിവരങ്ങള്‍ www.egrantz.kerala.gov.in ല്‍ ഓണ്‍ലൈനായി നല്‍കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2505663. --------------------- റാങ്ക് പട്ടിക റദ്ദാക്കി പാലക്കാട്: ജില്ലയില്‍ പൊലീസ് വകുപ്പില്‍ വനിത പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തിക (കാറ്റഗറി നമ്പര്‍ 008/2020) റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദ് ചെയ്തതായി ജില്ല പി.എസ്.സി ഓഫിസര്‍ അറിയിച്ചു. ---------------------- കെമിസ്ട്രി അധ്യാപക നിയമനം പാലക്കാട്: ചിറ്റൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളിലേക്ക് എച്ച്.എസ്.സി കെമിസ്ട്രി തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 20ന് രാവിലെ 10ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ അഭിമുഖത്തിന്​ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04923 222174, 9400006486.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story