Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:33 AM IST Updated On
date_range 17 Jun 2022 5:33 AM ISTകൃഷിവകുപ്പ് ജീവനക്കാരുടെ പൊതുസ്ഥലംമാറ്റ നടപടി പ്രതിസന്ധിയിൽ
text_fieldsbookmark_border
കൊല്ലങ്കോട്: ഏകീകൃത രീതിയിൽ ഓൺലൈൻ വഴിയുള്ള സ്ഥലംമാറ്റം യാഥാർഥ്യമാവാത്തതിനാൽ ജില്ലയിൽ . ഇതിനിടെ, ഇടതുപക്ഷ അനുകൂല ജീവനക്കാരുടെ സംഘടനയും സ്വതന്ത്രജീവനക്കാരുടെ കൂട്ടായ്മയും തമ്മിൽ വിഷയത്തെ ചൊല്ലി പോരും ശക്തമായി. സ്ഥലംമാറ്റ നടപടി ഓഫ്ലൈനായി നടത്തണമെന്നാണ് ഇടത് അനുകൂല ജീവനക്കാരുടെ ആവശ്യം. എന്നാൽ, ഭരണസ്വാധീനം ഉപയോഗിച്ച് സ്ഥലംമാറ്റം ഇഷ്ടക്കാർക്ക് വേണ്ടി അട്ടിമറിക്കാൻ ഈ രീതി ഉപയോഗിച്ചേക്കുമെന്നാണ് മറ്റു ജീവനക്കാരുടെ വാദം. ഓൺലൈനിൽ സുതാര്യമായി നടപടി പൂർത്തിയാക്കണമെന്നാണ് ഇവരുടെ നിലപാട്. സ്ഥലംമാറ്റ നടപടി പൂർണമായും ഓൺലൈനിലേക്ക് മാറ്റണമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിൽ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ട് ഇടത് അനുകൂല ജീവനക്കാരുടെ സംഘടന വകുപ്പ് മന്ത്രിയെ സമീപിച്ചു. മാർച്ച് 27ന് സർക്കാർ വീണ്ടും ഇറക്കിയ ഉത്തരവിൽ സ്ഥലംമാറ്റ നടപടി ഓഫ്ലൈനായി നടപ്പാക്കാമെന്ന് പറയുന്നു. ഇതിനെതിരെ ചില ജീവനക്കാർ ഹൈകോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് നേടി. എന്നാൽ, ഇപ്പോഴും ഓഫ്ലൈനിൽ സ്ഥലംമാറ്റം നടക്കുന്നതായി ജീവനക്കാർ പറയുന്നു. രോഗികളായ മാതാപിതാക്കളെപോലും പരിചരിക്കാൻ സാധിക്കാതെ, ഇടത് അനുകൂല രാഷ്ട്രീയ ഇടപെടൽ കാരണം വിദൂരപ്രദേശങ്ങളിൽ തൊഴിലെടുക്കേണ്ടിവരുകയാണെന്ന് അഗ്രികൾചറൽ അസി. അസോസിയേഷൻ കേരളയുടെ ഭാരവാഹികൾ ആരോപിച്ചു. അതേസമയം, ഓൺലൈൻ നടപടികളിൽ അബദ്ധങ്ങൾ കടന്നുകൂടാൻ ഇടയാകുന്നെന്നാണ് ഇടതുപക്ഷ അനുകൂല ജീവനക്കാരുടെ വാദം. ജീവനക്കാർ തമ്മിലെ തർക്കം വകുപ്പിന്‍റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചു. സംസ്ഥാനത്തെ വിവിധ കൃഷിഭവനുകളിലായി 614 അസി. അഗ്രികൾചർ ഓഫിസർമാരുടെ തസ്തികകൾ നികത്താൻ സാധിച്ചിട്ടില്ലെന്ന് അഗ്രികൾചറൽ അസിസ്റ്റൻറ് അസോസിയേഷൻ കേരളയുടെ ജില്ല പ്രസിഡന്‍റ് എ.എ. ഷാജി പറഞ്ഞു. മാർച്ച് 17 മുതൽ സ്ഥലംമാറ്റ അപേക്ഷകൾ സ്വീകരിച്ച് മേയ് ഏഴിന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമെന്നായിരുന്നു സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നത്. ഇതുപ്രകാരം ജീവനക്കാർ അപേക്ഷ നൽകിയെങ്കിലും കരട്പട്ടികപോലും പ്രസിദ്ധീകരിക്കാൻ സാധിച്ചിട്ടില്ല. ഇതിനെതിരെ കൃഷി വകുപ്പ് ഡയറക്ടറേറ്റിലേക്ക് സമരത്തിന് ഒരുങ്ങുകയാണ് ജീവനക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story