Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:36 AM IST Updated On
date_range 16 Jun 2022 5:36 AM ISTമൊബൈൽ ഫോണുകളും പണവും കവർന്നയാൾ പിടിയിൽ
text_fieldsbookmark_border
മോഷണത്തിനും ആൾമാറാട്ടം നടത്തിയതിനുമാണ് രമേഷിനെതിരെ ടൗൺ സൗത്ത് പൊലീസ് കേസെടുത്തത് പാലക്കാട്: ജില്ല വനിത ശിശു ആശുപത്രിയിൽനിന്ന് മൊബൈൽ ഫോണുകളും അക്കൗണ്ടിൽനിന്ന് പണവും തട്ടിയെടുത്ത മോഷ്ടാവിനെ ടൗൺ സൗത്ത് പൊലീസ് പിടികൂടി. മുണ്ടൂർ നാമ്പുള്ളിത്തറ പന്നമല വീട്ടിൽ രമേഷിനെയാണ് (38) നഗരത്തിൽനിന്ന് ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. 12നാണ് മോഷണം നടന്നത്. ഭാര്യയെ പ്രസവത്തിനായി പ്രവേശിപ്പിച്ച് പുറത്ത് വിശ്രമിക്കുകയായിരുന്ന താണിശ്ശേരി സ്വദേശി രാജുവിന്റെ പക്കൽനിന്ന് 48,500 രൂപ വിലവരുന്ന മൂന്നു മൊബൈൽ ഫോണും 2200 രൂപയും രമേഷ് മോഷ്ടിച്ചു. തുടർന്ന് ഫോൺ ലോക്ക് തുറന്ന് പൊലീസെന്ന വ്യാജേന ഫോണുകൾ കണ്ടെത്തിയെന്ന് രാജുവിനെ അറിയിച്ചു. ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ടെന്നും ഗൂഗിൾപേ വഴി പണം തിരികെപ്പിടിക്കാൻ പാസ്‌വേഡ് വേണമെന്നും ധരിപ്പിച്ചു. പാസ്‌വേഡ് നൽകിയതോടെ മോഷ്ടാവ് 20,000 രൂപ പിൻവലിച്ചു. മോഷണത്തിനും ആൾമാറാട്ടം നടത്തിയതിനുമാണ് രമേഷിനെതിരെ ടൗൺ സൗത്ത് പൊലീസ് കേസെടുത്തത്. ഇയാൾക്കെതിരെ സൗത്ത് സ്റ്റേഷനിൽ നാല് കേസുകളും നോർത്ത്, ഒറ്റപ്പാലം, കോങ്ങാട് സ്റ്റേഷനുകളിൽ രണ്ട് വീതം മോഷണക്കേസുകളും നിലവിലുണ്ട്. തമിഴ്‌നാട്ടിലെ വിവിധ സ്റ്റേഷനുകളിലും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ജയിൽശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയാൽ നഗരങ്ങളിലെ ലോഡ്ജുകളിൽ താമസിച്ചാണ് മോഷണം നടത്തുന്നത്. ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ടി. ഷിജു എബ്രഹാം, എസ്.ഐ എം. അജസുദ്ദീൻ, എ.എസ്.ഐ കെ.പി. നാരായണൻകുട്ടി, സീനിയർ സി.പി.ഒമാരായ കെ. രമേഷ്, എം. സുനിൽ, സി.പി.ഒമാരായ ബി. ഷൈജു, ഡി. ദിവ്യ, എം. രാജുമോൻ എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്. (പടം. p3 pkd Ramesh38. പൊലീസ് അറസ്റ്റ് ചെയ്ത രമേഷ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story