Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാലക്കാട്- നിലമ്പൂർ...

പാലക്കാട്- നിലമ്പൂർ റോഡ് ട്രെയിൻ സർവിസ്​ പുനഃസ്ഥാപിക്കുന്നു

text_fields
bookmark_border
പാലക്കാട്: കോവിഡിൽ നിർത്തലാക്കിയ പാലക്കാട്- നിലമ്പൂർ റോഡ് പാസഞ്ചർ ട്രെയിൻ സർവിസ് പുനരാരംഭിക്കുന്നു. തിങ്കളാഴ്ച മുതൽ എക്സ്​പ്രസായാണ് സർവിസ് തുടങ്ങുന്നത്. രാവിലെ 5.55ന് പാലക്കാട് ജങ്​ഷനിൽനിന്നും പുറ​െപ്പടുന്ന ട്രെയിൻ ഏഴിന് ഷൊർണൂരിലെത്തും. 7.05ന് ഷൊർണൂരിൽനിന്നും പുറ​െപ്പട്ട് 8.50ന് നിലമ്പൂർ റോഡിലെത്തും. വൈകീട്ട് 4.10ന് നിലമ്പൂരിൽനിന്ന് പുറപ്പെട്ട് 5.50ന് ഷൊർണൂരിലെത്തി 7.25ന്​ പാലക്കാട് ജങ്​ഷനിൽ സർവിസ് അവസാനിപ്പിക്കും. നിലവിൽ ഈ ട്രെയിൻ ഷൊർണൂർ- നിലമ്പൂർ റോഡിൽ സർവിസ് നടത്തുന്നുണ്ട്. പാലക്കാട് ജങ്​​ഷനെ ഒഴിവാക്കി സർവിസ് പുനരാരംഭിച്ചതിൽ യാത്രക്കാർ ഏറെ പ്രതിഷേധിച്ചിരുന്നു. പറളി, മങ്കര, ലക്കടി, ഒറ്റപ്പാലം, മാന്നനൂർ എന്നിവടങ്ങളിലെ സ്റ്റോപ്പും പുനഃസ്ഥാപിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story