Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:30 AM IST Updated On
date_range 16 Jun 2022 5:30 AM ISTജില്ല പഞ്ചായത്ത് വികസന സെമിനാര്‍
text_fieldsbookmark_border
160 കോടിയുടെ കരട് പദ്ധതി നിര്‍ദേശങ്ങൾ പാലക്കാട്: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാര്‍ എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിലായി 160 കോടിയുടെ കരട് പദ്ധതി നിര്‍ദേശങ്ങൾ വികസന സെമിനാറില്‍ ചര്‍ച്ച ചെയ്തു. ഉൽപാദന മേഖലയില്‍ കൃഷിക്ക് ഊന്നല്‍ നല്‍കുന്നതിനോടൊപ്പം ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കാന്‍ പ്രോത്സാഹനം നല്‍കുന്ന പദ്ധതികളാണ് ലക്ഷ്യമിടുന്നത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി പദ്ധതിയുടെ കരട് രേഖ പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ പി.കെ. സുധാകരന്‍ മാസ്റ്റര്‍, വികസനകാര്യ ചെയര്‍പേഴ്സൻ പി.സി. നീതു, വിദ്യാഭ്യാസ-ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്സൻ ഷാബിറ ടീച്ചര്‍, പൊതുമരാമത്ത് ചെയര്‍പേഴ്സൻ ശാലിനി കറുപ്പേഷ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ മാധുരി പത്മനാഭന്‍, ഗഫൂര്‍ കോല്‍കളത്തില്‍, കമ്മുക്കുട്ടി ഇടത്തോള്‍, പടിഞ്ഞാറേതില്‍ മൊയ്തീന്‍കുട്ടി, റെജി ജോസ്, അസി. പ്ലാന്‍ കോഓഡിനേറ്റര്‍ മോഹന്‍ദാസ്, എക്സിക്യൂട്ടിവ് എൻജിനീയര്‍ സുബ്രഹ്മണ്യന്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, ജില്ല പഞ്ചായത്ത് ഫിനാന്‍സ് ഓഫിസര്‍ പി. അനില്‍കുമാര്‍, ജില്ല പഞ്ചായത്ത് പ്ലാനിങ്ങ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ ബി.എം. മുസ്തഫ, ജില്ല പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് എസ്. ഗുരുവായൂരപ്പന്‍ എന്നിവര്‍ പങ്കെടുത്തു. (പടം. P3 PKD DP. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ജില്ല പഞ്ചായത്തില്‍ നടന്ന വികസന സെമിനാര്‍ എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story