Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകൊലപാതകശ്രമ കേസ്​:...

കൊലപാതകശ്രമ കേസ്​: പ്രധാന പ്രതികൾ പിടിയിൽ

text_fields
bookmark_border
കുഴൽമന്ദം: തച്ചങ്കാട് സുധീഷ് എന്നയാളെ വീട് കയറി ആക്രമിക്കുകയും കമ്പിവടികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രധാന പ്രതികൾ പിടിയിൽ. തച്ചങ്കാട് നടക്കാവ് കിഷോർ (24), അയ്യപ്പൻകാവ് അനീഷ്‌ (28), തച്ചങ്കാട് അലാംതോട് കിഷോർ (28) എന്നിവരെയാണ് കുഴൽമന്ദം ഇൻസ്പെക്ടർ എസ്.എച്ച്.ഒ ആർ. രജീഷിന്‍റെ നേതൃത്വത്തിലെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മേയ് ഒന്നിനാണ് കേസിനാസ്പദ സംഭവം. സുധീഷ് സഞ്ചരിച്ച ഓട്ടോയിൽ പ്രതികളുടെ ബൈക്ക് മുട്ടിയതുമായി ബന്ധപ്പെട്ട തർക്കം വീട് കയറിയുള്ള ആക്രമണത്തിൽ എത്തുകയായിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ പ്രതികളുടെ പേരിൽ വേറെയും അടിപിടിക്കേസുകളുണ്ട്​. സംഭവശേഷം മൊബൈൽ ഫോൺ ഓഫാക്കി ഒളിവിൽ പോയ സംഘത്തെ തമിഴ്നാട്ടിൽനിന്നാണ് പിടികൂടിയത്. പൊലീസ് സംഘത്തെ കണ്ട് കിഷോറും കൂട്ടാളികളും ഓടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്​ ചെയ്തു. മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയതായി അറിയിച്ചു. എസ്.ഐമാരായ എച്ച്. ഹർഷാദ്, സി.കെ. സുരേഷ്, എ.എസ്.ഐ ഉണ്ണികൃഷ്ണൻ, എസ്.സി.പി.ഒമാരായ ബ്ലസൻ, രാജേഷ്, ബവീഷ് ഗോപാൽ, നിഷാന്ത് എന്നിവരാണ് സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥർ. (പടങ്ങൾ. p3 pkd kishor28, p3 pkd kishor24, p3 pkd annesh28)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story